ടി.ഐ.ഒ.യു.പി.എസ് പെരുവള്ളൂർ/അക്ഷരവൃക്ഷം/വൈറസ്
വൈറസ്
ഇന്ന് നാം നേരിടുന്ന വെല്ലുവിളിയാണ് കോവിഡ്- 19 ( കൊറോണ ) വൈറസ് .എത്രയെത്ര ജീവനാണ് പൊലിഞ്ഞത്. എത്ര പേരാണ് മഹാമാരിബാധിച്ച് ആശുപത്രികളിലുള്ളത്. അവരെ പരിചരിക്കുന്ന ആരോഗ്യ പ്രവർത്തകരെ നമ്മൾ എത്ര തൊഴുതാലും മതിവരില്ല. നമ്മൾ ഓരോരുത്തരുടെയും ജീവൻ സംരക്ഷിക്കുന്നതിന് രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവർ പ്രയത്നിക്കുന്നു. വ്യക്തി ശുചിത്വം, പരിസര ശുചിത്വം എന്നിവ പാലിച്ചാൽ ഒരു പരിധി വരെ ഈ രോഗത്തെ തടഞ്ഞു നിർത്താം. നമുക്ക് വേണ്ടി കഷ്ടപ്പെടുന്ന നിയമപാലകരെയും ആരോഗ്യ പ്രവർത്തകരെയും മനസ്സിലോർക്കാം. കുംടുംബത്തിൽ ഒരുമിച്ചിരുന്ന് സന്തോഷം പങ്കിടാം. ലോകരാജ്യങ്ങളുടെ അവസ്ഥയിലേക്ക് ഇന്ത്യാ മഹാരാജ്യം എത്തല്ലേ നമുക്ക് പ്രാർത്ഥിക്കാം. നമുക്ക് അഭിമാനമായി കൊച്ചു കേരളം തലയുയർത്തി നിൽപ്പുണ്ട്. അതിന് ഭംഗം വരാതിരിക്കാൻ നമുക്കൊരുമിച്ച് നിൽക്കാം. ജയ് ഹിന്ദ്
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വേങ്ങര ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ