ബന്ധനങ്ങളില്ലാത്ത
ബന്ധനങ്ങളുടെ ലോകം....
അനുകരണത്തിനായ് നാം
മറന്നു പോയവ
പ്രതിരോധത്തിനായ്
ഓർത്തെടുക്കവേ
കൈക്കൂപ്പിയും പുഞ്ചിരിച്ചും
നില നിർത്തിയാ ബന്ധങ്ങളും
പട്ടിണി മാറ്റിയാ നാടൻ രുചികളും
നേർക്കാഴ്ച്ചയായ്....
തിരക്ക് പിടിച്ച പകലുകളും
ലഹരി നുരയുന്ന രാത്രികളും
വിട്ടൊഴിഞ്ഞ
വിജനമായ പാതകൾ.....
പ്രതീക്ഷയാണ്....
നല്ലൊരു നാളേക്കായുള്ള പ്രതീക്ഷ....