16:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- PRIYA(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= അമ്മയും കുഞ്ഞും <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കുട്ടി :അമ്മേ അമ്മേ പോകട്ടെ
കളിയാടീടാ൯ പോകട്ടെ
മാവി൯ ചോട്ടിൽ പോകട്ടെ
കൂട്ടരോടോത്ത് കളിക്കട്ടെ
അമ്മ :മോനേ എങ്ങും പോകല്ലേ
വീടിനു വെളിയിൽ പോകല്ലേ
വീടിനകത്തേ കളിക്കാവൂ
കൂട്ടരോടൊന്നും കൂടല്ലേ
കുട്ടി :എന്താണമ്മേ പറയുന്നേ
സ്കൂളുകളെല്ലാം പൂട്ടീല്ലേ
വേനൽക്കാലം വന്നില്ലേ
കളിക്കാനുള്ളൊരു നാളല്ലേ
അമ്മ : മോനേ പോകാ൯ പാടില്ല
വെളിയിൽ പോകാ൯ പാടില്ല
ലോകം മുഴുവ൯ താഴിട്ടു
ചൈനയിലുള്ളൊരു വൈറസ്
ആളെക്കൊല്ലും വൈറസ്
നമ്മുടെ നാട്ടിലുമുണ്ടല്ലോ
പലരും മരണമടഞ്ഞല്ലോ
കൈകൾ കഴുകൂ പലവട്ടം
വീട്ടിലിരിക്കൂ മടിയാതെ.
നിവേദിത ബി എസ്
8 A ഗവ. എച്ച്.എസ്.ജഗതി തിരുവനന്തപുരം സൗത്ത് ഉപജില്ല തിരുവനന്തപുരം അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത