ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി/അക്ഷരവൃക്ഷം/ അതിജീവനത്തിന്റെ നാളുകൾ

16:08, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26015 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അതിജീവനത്തിന്റെ നാളുകൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനത്തിന്റെ നാളുകൾ
       നമ്മൾ കേരളീയർ ഇതിനുമുമ്പും പല മഹാമാരികളേയും അതിജീവിച്ചി്ട്ടുള്ളതാണ് .സുനാമി ,ഓഘി ,പ്രളയം ,നിപ്പ ,അങ്ങന പലതും .ഇതിലൊന്നും തളരാതെ എല്ലാവരും ഒരു പോലെ ചേർന്ന് നിന്ന് നമ്മൾ അതെല്ലാം അതിജീവിച്ചു .    ഈ കൊറോണ കാലത്തും നമ്മൾ തളരാതെ നമ്മുട സർക്കാരിനെ അനുസരിക്കുക .നമ്മുടെ കേരളം മറ്റുള്ള സംസ്ഥനങ്ങൾക്കും ,ഓരോ രാജ്യങ്ങൾക്കൂം മാതൃകയാവണം .നമ്മുട സർക്കാർ ഇപ്പോൾ അതിനായി പല ആനുകൂല്യങ്ങളും നൽകുന്നുണ്ട് .ലോക്ഡൗൺ പ്രഖ്യാപിച്ച ഈ കാലത്ത് ..ദിവസ വേതനത്തിന് പോയി ജീവിക്കുന്നവരെയും .സാധാരണക്കാരേയും തെരുവിൽ അലഞ്ഞ് തിരിഞ്ഞ് ജീവിക്കുന്നവരെയും ,എല്ലാവരേയും ഒരേപോലെ നമ്മുടെ സർക്കാർ സംരക്ഷിച്ചു ,സഹായിച്ചു.      നമ്മൂടെ ആരോഗ്യപ്രവർത്തകരും ,പോലീസ്കാരും ,അവരുട സ്വന്തം കുടുംബത്തെ മറന്ന് നമുക്കായി ജോലി ചെയ്യുന്നു .ഇവർ പ്രശംസ അർഹിക്കുന്നവരാണ് ...എങ്കിലും ഇതൊന്നും വകവെക്കൊതെ ഒരു കൂട്ടം ജനങ്ങൾ പുറത്തേക്കിറങ്ങുന്നവരുണ്ട് .ഇവർ ശിക്ഷ അർഹിക്കുന്നവരാണ് ........നമ്മൾ എല്ലാവരും മനസ്സ് ഒരുമിപ്പിച് ശാരീരിക അകലം പാലിച് ഈ കൊറോണയേയും അതിജീവിക്കും .മറ്റുരാജ്യങ്ങളെ  അപേക്ഷിച് നമ്മുടെ നാട്ടിൽ മാത്രമാണ് കൊറോണ വ്യപിക്കാതെ പിടിച് കെട്ടാൻകഴിഞ്ഞത് .അത് നമ്മൾ ജനങ്ങളും ആരോഗ്യപ്രവർത്തകരും ഒരേപോലെ ഒറ്റകെട്ടായി നിന്നത് കൊണ്ടാണ് ..നമ്മുടെ അഥിതി തൊഴിലാളികളെയും മറ്റുസംസ്ഥാനങ്ങളേയും ഒറ്റപ്പടുത്താതെ അതിജീവനത്തിൽ അവരേയുഃ പങ്കാളികളാക്കി നമ്മൾ മാതൃകയാവണം.ദൈവത്തിന്റെ സ്വന്തം നാട് കാണാൻ വന്ന നമ്മുടെ അഥിതികൾക് പിടിപെട്ട രോഗവും നമ്മുടെ നാട്ടിലുള്ളവരെ ബാധിച രോഗവും ചികിൽസിച് രോഗവിമുക്തരാക്കി ....അതിനാൽ ഏതൊരു പ്രതിസന്ധി ഘട്ടവും നമ്മൾ അതിജീവിക്കും എന്നതിന്റ തെളിവ് വീണ്ടും വീണ്ടും നമുക് കാണാൻ സാധിചു...അതുകൊണ്ട് ഏതൊരു പ്രതിസന്ധി ഘട്ടവും നമ്മൾ തളരാതെ പിടിച് നിന്ന് നമ്മൾ എല്ലാവരും ഒരുമിച് നിന്ന് പോരാടുകയും വിജയിക്കുകയും ചെയ്യും ....
അമീല അജ്മൽ
9 D ഫാത്തിമ ഗേൾസ് എച്ച്.എസ്. ഫോർട്ടുകൊച്ചി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം