ഗവൺമെന്റ് എച്ച്. എസ്. എസ്. ആനാവൂർ/അക്ഷരവൃക്ഷം/വിഷധൂപിക

വിഷധൂപിക

ആർദ്രമാം കാറ്റിൽ നിൻ വിഷധൂപം
പടർന്നപ്പോൾ നിശബ്ദമാം അചന്ചലമാം
മരണം സാഗരത്തിൻ ആർത്തിരമ്പലായ്
നിൻവിഷം ചീറ്റുമ്പോളെൻ സാമ്രാജ്യത്തിൻ
പടക്കളങ്ങളിൽ വിനാശമാരി ഉത്ഭവിച്ചു
കാലത്തിൻ കരിനിഴലുകൾ പതിക്കവേ
ഭീതിയിലാർന്നു എൻ സോദരർ
നിൻ ദരുണമാം കൊലപാതകം
ബന്ധങ്ങൾതൻ കെട്ടഴിപ്പിക്കുന്നു
പതിറ്റാണ്ടുകളായി നീളുന്ന വിഷധൂപികേ ,നീ യമ
 ദേവൻതൻ സൃഷ്ടിയോ? ഇതിഹാസത്തിലെന്ന പോൽ,
നീലാകാശം ചുവന്നപട്ടണിയുന്നു
സൂര്യ -ചന്ദ്ര യുഗങ്ങൾ കത്തിയെരിയുന്നുസ്മിത-
തൂവൊളിയാംതാരകങ്ങൾ
ധരണിയിൽ പതിക്കുന്നു,നിന്റെ
അസഹനീയമാം ക്രോധത്തിൽ
എൻ മലയാള മണ്ണിൻ വിലാപം കേൾക്കവേ, എൻ
പടവാളാം തൂലിക ചലിക്കുന്നു
നിൻ രൗദ്രഭീതിയാം അട്ടഹാസം
എൻ സഹോദരങ്ങൾ കീഴ്പ്പെടുത്തും
അന്ധകാരത്തിൻ ആളിക്കത്തലുകൾ
പ്രകാശശ്മിയാം ചെറുദീപം അണയ്ക്കുംപോൽ,
നീയാം മഹാമാരിയെ എൻ
ചെറു സഹോദരങ്ങൾ അണയ്ക്കും
രാജ്യത്തിൻ ഉയിരും ശ്വാസവും
ജനങ്ങൾ തൻ ആത്മ ധൈര്യവുമാം
ജവാന്മാർതൻ ജീവൻ നീയടുക്കവേ,
എൻ ജനാതിപത്യ ഭരണത്തലവർ
നിൻ വിഷധൂപം ശമിപ്പിക്കും
മരണദാഹിയാം നിന്നോടുള്ള പ്രതികാരദാഹത്താൽ
പോരാട്ടങ്ങൾ തുടങ്ങവേ, നീ നിർദയമാം
രോധനം എൻ ചെവിയിൽ
മുഴങ്ങവേ എൻ പൂവനത്തി -
ലെങ്ങുമേ ശാന്തിതൻമന്ത്രണം
നീയാം മഹാമാരിതൻ നാമം കൊറോണയെന്നകയാൽ
നിൻപൂർവികരാം പ്ലേഗും സ്പാനിഷ്ഫ്ലൂവും എൻ
നാടിൻ പ്രതികാരത്തിലമർന്നു
നന്മതൻ പൂവനത്തിൽ നിൻ
തിന്മതൻ വിളയാട്ടം നാം
ഒറ്റക്കെട്ടായി ചെറുത്തുനിറുത്തും
മനുഷ്യരാം നമ്മൾ നിൻ താണ്ഡവം
താങ്ങി നിർത്തീടും ഭൂമിതൻ കൈകളാൽ
പ്രതിരോധിക്കാം നമുക്കൊന്നിച്ച്.......
നാം മുന്നോട്ട്..... മുന്നോട്ട്

രേഷ്മ.കെ.എസ്
+2 ബി ഗവ.എച്ച്.എസ്.എസ് ആനാവൂർ
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Remasreekumar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത