കുഞ്ഞികൊതുകേ .......കുഞ്ഞികൊതുകേ..... എവിടെപോകുന്നു ? ഡങ്കീ പരത്താൻ ഡങ്കീ പരത്താൻ പോകുകയാണ് ഞാൻ ചുണ്ടനെലി ... ചുണ്ടനെലി... എവിടെപോകുന്നു ? എലിപ്പനി പരത്താൻ എലിപ്പനി പരത്താൻ പോകുകയാണ് ഞാൻ വൗവ്വാലേ.... വൗവ്വാലേ .. എവിടെപോകുന്നു ? നിപ്പ പരത്താൻ നിപ്പ പരത്താൻ പോകുകയാണ് ഞാൻ എലിചെള്ളേ .. എലിചെള്ളേ.. എവിടെപോകുന്നു ? പ്ലേഗ് പരത്താൻ പ്ലേഗ് പരത്താൻ പോകുകയാണ് ഞാൻ ചിന്നു കൊതുകേ... ചിന്നു കൊതുകേ...... എവിടെപോകുന്നു ? മന്ത് പരത്താൻ മന്ത് പരത്താൻ പോകുകയാണ് ഞാൻ ചിണ്ടൻ കുറുക്കാ... ചിണ്ടൻ കുറുക്കാ..... എവിടെപോകുന്നു? ചപ്പും ചവറും പ്ലാസ്റ്റിക് വലിച്ചെറിയാൻ പോകുകയാണ് ഞാൻ അരുതെ അരുതെ എറിയരുതെ.. ചപ്പും ചവറും എറിയരുതെ... എലിയും കൊതുകും പെരുകിയാൽ രോഗം നമ്മെ പിടികൂടും.
സാങ്കേതിക പരിശോധന - PRIYA തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത