Mavilayi North LPS/ലേഖനം

Schoolwiki സംരംഭത്തിൽ നിന്ന്
15:48, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13164 (സംവാദം | സംഭാവനകൾ)
കൊറോണക്കാലത്തെ ലോകം

മനുഷ്യ സമൂഹത്തിലും ലോകരാജ്യങ്ങളിലും പടർന്നു പിടിച്ച ഒരു മഹാമാരിയാണ് കൊറോണ എന്ന കോവിഡ് 19. ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട ഈ വൈറസ് രോഗത്തെക്കുറിച്ച് ജനങ്ങളാകെ ഭയപ്പെട്ടിരിക്കുകയാണ്. ഇന്ത്യയിലും പ്രത്രേകിച്ച് നമ്മുടെ കേരളത്തിലും ഈ രോഗം പടർന്നിരിക്കുകയാണ്. ചൈനക്ക് പുറമെ ഇറ്റലി, സ്പെയിൻ അമേരിക്ക തുടങ്ങിയ രാജ്യങ്ങളെ ദുഖത്തിലാഴ്ത്തിയ ഈ മാഹാമാരിക്കെതിരെ ഒരു മരുന്നും ഇന്നുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഓരോ ദിവസം കഴിയുംതോറും ലോക രാജ്യങ്ങളിലെ ജനങ്ങളെ കൊന്നൊടുക്കുന്ന ഈ മാഹാവിപത്തിനെ പ്രതിരോധിക്കാൻ പല മാർഗ്ഗങ്ങളും സ്വീകരിച്ചുവരുന്നു. ഈ രോഗം വ്യാപിക്കാതിരിക്കാൻ ലോക്ക്ഡൌൺപോലുള്ള കാര്യങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നു. കൈകഴുകിയും മാസ്ക്കുകൾ ധരിച്ചും നമുക്ക് ഈ മഹാവിപത്തിനെ തുരത്താം. കൊറോണയെ തുരത്താൻ ഭയമല്ലവേണ്ടത് ജാഗ്രതയാണ്. കൊറോണയെ നാം കീഴടക്കും, നമ്മൾ ജയിക്കും. തീർച്ച.


അഞ്ജന.പി
4 മാവിലായി നോർത്ത് എൽ.പി.സ്കൂൾ
കണ്ണൂർ സൌത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


"https://schoolwiki.in/index.php?title=Mavilayi_North_LPS/ലേഖനം&oldid=826468" എന്ന താളിൽനിന്ന് ശേഖരിച്ചത്