എ.എം.എൽ.പി.എസ്.പള്ളപ്രം/അക്ഷരവൃക്ഷം/എലിയും പൂച്ചയും
എലിയും പൂച്ചയും
ഒരു പൂച്ച വിശന്ന് വലഞ്ഞ് നടക്കുമ്പോൾ ഒരു എലി അതിലൂടെ ഒടിപ്പോകുന്നത് അവൻ കണ്ടു. എലിയെ പിടിക്കാനായി എലിയുടെ പിറകെ ഓടി. ഓടിയോടി എലി എലിയുടെ മാളത്തിലെത്തി. ക്ഷീണിച്ച് അവശനായ പൂച്ച എലിയുടെ മാളത്തിനരികിൽ കിടന്നുറങ്ങി. എന്തു ചെയ്യും? എലി ആലോചിച്ചു. എന്തായാലും തന്റെ കൂട്ടുകാരനായ നായയോട് പറയുക തന്നെ. അവൻ വിചാരിച്ചു. പൂച്ച ഉറങ്ങുന്ന തക്കം നോക്കി എലി തന്റെ ചങ്ങാതിയായ നായയുടെ അടുത്തേക്ക് പോയി. എലി നായയോട് കാര്യങ്ങൾ പറഞ്ഞു. ഇതുകേട്ട നായക്ക് ദേഷ്യം വന്നു. നായ പൂച്ച ഉറങ്ങുന്ന സ്ഥലത്തേക്ക് വന്നു. എന്നിട്ട് പൂച്ചയെ ഓടിച്ചു. ഇതു കണ്ട് എലിക്ക് വളരെസന്തോെഷമായി. എലി നായയോട് നന്ദി പറഞ്ഞു. അതിനു ശേഷം നായ നായയുടെ വീട്ടിലേക്ക് പോയി. എലി സമാധാനത്തോടു കൂടി ഉറങ്ങി.
|