ഗവൺമെന്റ് എൽ. പി. എസ്സ്. കൊടവിളാകം/അക്ഷരവൃക്ഷം/എങ്ങനെയും ഒരു കൊറോണ കാലം

14:52, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kodavilakam44507 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എങ്ങനെയും ഒരു കൊറോണ കാലം <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എങ്ങനെയും ഒരു കൊറോണ കാലം

നേരം പുലർന്നു ഇന്നലെ വളരെ വൈകിയാണ് ഞങ്ങൾ ഉറങ്ങിയത്. വീട്ടിന്റെ മുറ്റത്തെ വരികയും കുഴനുമായ മുന്ന് പ്ലാവുകൾ വിൽക്കുന്ന ചർച്ചയിലാണ്. എന്തിനാണ് ഈ പ്ലാവുകൾ ഇതുകൊണ്ട് ആർക്കും ഒരു ഉപകാരവുമില്ല. മൂന്നു പ്ലാവുകളുടെ മുകളറ്റം മുതൽ താഴറ്റം വരെ ധരാളം ഫലം തരുന്ന പ്ലാവുകൾ. എന്നാൽ ചക്ക കൊണ്ടുള്ള വിഭവങ്ങളൊന്നും ആർക്കും വേണ്ട. ഓഫീസിൽ പോകുന്ന അപ്പനും അമ്മയും ചക്കയെയോ പ്ലാവിനെയോ ഗൗനിക്കാറുപോലുമില്ല നേരമൊന്നു വൈകിയാൽ പിന്നെ ഫാസ്റ്റ് ഫുഡ്‌ വരുത്തി ആ കുറവ് നികത്തും. ഓഫീസിലെ കാര്യങ്ങൾക്കിടയിൽ അവർക്ക് എവിടെയാണ് സമയം. എന്നാൽ ധാരാളം പക്ഷികൾ വീട്ടിൽ എത്താറുണ്ട് അവ വയറുനിറയെ മധുരമൂറുന്ന ചക്കകൾ കഴിക്കാറുമുണ്ട്. അങ്ങനെ വീടിന്റെ മുറ്റം ചക്ക പഴുത്തുവീണു വൃത്തികേടാക്കുന്നതുകൊണ്ടാണ് വിൽക്കാൻ തീരുമാനിച്ചത്. പതിവുപോലർ പത്രവും ചായയുമായി അച്ഛൻ എത്തി. പത്രം വായിച്ചു ചൈനയിലെ വുഹാൻ പ്രവിശ്യയിൽ റിപ്പോർട്ട്‌ ചെയ്ത കൊറോണ വൈറസ് യൂറോപ്യൻ രാജ്യങ്ങളെ അതിനീളെ വേട്ടയാടുന്നു. ഇന്ത്യയിൽ കേരളമുൾപ്പെടെ പല സംസ്ഥാനങ്ങളും കടുത്ത ജാഗ്രതയിലാണ്. രാജ്യമൊട്ടും അടച്ചു പൂട്ടാൻ പോകുന്നു. പെട്ടന്നു തന്നെ അച്ഛൻ ടി വി ഓൺ ചെയ്തു. രാജ്യം അടച്ചു പൂട്ടാൻ പോകുന്നു അവശ്യ സാധനസേവനങ്ങൾ ഒഴികെ രാജ്യത്തു മറ്റൊരു മേഖലയും പ്രവര്തികുകയില്ല. ജാതി, മത, രാഷ്ട്രീയ ചിന്തകളൊന്നുമില്ലാതെ ലോകരാജ്യങ്ങളുടെ അതിരുകൾ മാച്ച് നാശം വിതക്കുന്ന കൊറോണ വൈറസ്. വൈറസിനെ ഭയന്ന് ഞങ്ങളുടെ ചുറ്റുപാടും ജാഗ്രതയിലൂടെ മുന്നേറാൻ തീരുമാനിച്ചു. കുറച്ചു സമയം കഴിഞ്ഞ് അയൽ വീട്ടിലെ ആന്റി ഒരു ചക്ക തരാമോ എന്നു ചോദിച്ചു വീട്ടിൽ എത്തി. കുട്ടികൾക്കു പലഹാരമൊന്നുമില്ല പുറത്ത് പോകാനും പാടില്ല. ചക്ക വറ്റൽ ഉണ്ടാക്കലോ എന്നായിരുന്നു അവർ പറഞ്ഞത്. ദിവസം കടന്നു പോകും തോറും ചക്കയ്ക് ധരാളം ആവശ്യങ്ങളുണ്ടായി. ഞങ്ങളും ചക്ക കൊണ്ടുള്ള വിഭവങ്ങൾ തയാറാക്കി പഠിച്ചു. പിന്നെയിപ്പോ ചക്ക എല്ലാതെവയ്യ എന്നാവസ്ഥയിലാണ്. ഈ കൊറോണകാലത് പ്ലാവുകൾ ഒരു പ്രദേശത്തിന്റെ തന്നെ ആവശ്യങ്ങളുടെ നെടും തൂണായിമാറി.

അശ്വതി. എസ്. ആർ
IV B ഗവ. എൽ. പി. എസ്. കൊടവിളാകം
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ