ജി.എച്ച്.എസ്. പോങ്ങനാട്/അക്ഷരവൃക്ഷംകുഞ്ഞുമോളുടെ ദുഃഖം /

കുഞ്ഞുമോളുടെ ദുഃഖം
       ഒരു വീട്ടിൽ  അച്ഛനും അമ്മയും ഐശ്വര്യ എന്ന കുഞ്ഞുമോളും ഉണ്ടായിരുന്നു. 'അമ്മ നഴ്‌സായിരുന്നു. കുറെ ദിവസങ്ങൾ കഴിഞ്ഞു.'അമ്മ വീട്ടിൽ വരാതായി. അവൾ അമ്മയെ തിരക്കി. അച്ഛൻ പറഞ്ഞു -"അമ്മക്ക് ആശുപത്രിയിൽ ഒരുപാട് ജോലിയുണ്ട്."അതാ വരാത്തത് .കുറച്ചു ദിവസങ്ങൾ കഴിഞ്ഞു. അവൾ അമ്മയെ കാണണമെന്ന് പറഞ്ഞു കരഞ്ഞു. അച്ഛൻ അവളെ ആശുപത്രിയിൽ കൊണ്ടുപോയി. അതാ 'അമ്മ ദൂരെ നില്കുന്നു. "എന്താ 'അമ്മ വരാത്തത് ?"-അവൾ ചോദിച്ചു .അമ്മക്ക് അസുഖമാണ്. കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ വരാം .'അമ്മ പറഞ്ഞു. 'അമ്മ കരഞ്ഞു. അവളും കരഞ്ഞു. അച്ഛൻ അവളെ കെട്ടിപ്പിടിച്ചൊരുമ്മ കൊടുത്തു. പിന്നീടവർ വീട്ടിലേക്കു പോയി.   
കാശിനാഥ്
1 ബി ഗവണ്മെന്റ് എച്ച് എസ് പോങ്ങനാട്
കിളിമാനൂർ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ