സെന്റ് മാത്യൂസ് എച്ച് എസ്, കണ്ണങ്കര/അക്ഷരവൃക്ഷം/അതിജീവനം

14:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34015 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അതിജീവനം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അതിജീവനം

ലോകം വിറയ്ക്കും  മഹാമാരിയിലാഴ്ന്നു
പോവുന്നു നാം കൂട്ടരേ
ഒരുമിച്ചു നിൽക്കാം വീട്ടിലിരിക്കാം പൊട്ടിച്ചെറിയാം ചങ്ങലനമുക്കിന്ന് 
പ്രതിരോധിക്കുക താൻ ഏക പോംവഴി പുതിയ പുലർച്ച പുലരുന്നതിനായി 
ആശങ്കയല്ല അതിജീവനമാശ്രയം 
വ്യക്തി ശുചിത്യം പാലിക്കുക നാം
പരിസരശുദ്ധിയും ശ്രദ്ധിക്കയിന്ന് നാം
ഇടയ്ക്ക് ഇടയ്ക്ക് കൈകൾ കഴുക്കുക 
തിരിച്ചറിയാൻ ശ്രമിക്കുക വ്യത്യാസം തമ്മിൽ
സത്യവും വ്യാജവും ജീവനും മരണവുമാണെന്ന്   മഹാമാരിതൻ  ഭീതിയിലായ്ന്നു വിഷുകാലം ആഘോമില്ലാതെ പ്രാർത്ഥനയോടെ വിടച്ചൊല്ലാം
ഓർമ്മിക്കുക മറന്നു പോവരുതു വിശന്നു കരയുന്ന വയറുകളെ
ചേർത്തു നിർത്താം അവരെയും കുടകീഴിൽ
നല്ലൊരു നാളെയ്ക്കു വേണ്ടി
നന്ദിയോടെ സ്മരിക്കാം
നല്ല നാളെയ്ക്കുവേണ്ടി
പരിശ്രമിക്കുന്ന നമ്മുടെ
ഗവൺമെൻ്റിനെ
പ്രാർത്ഥിക്കാം ദൈവത്തിൻ മാലാഖമാർക്കായി
പ്രാർത്ഥിക്കാം ഉറക്കമില്ലാതെ പ്രയന്ക്കുന്ന പോലീസുകാർക്കും വേണ്ടി
ആശങ്കയില്ലാതെ ഒന്നിച്ചു നിൽക്കാം
നവലോകസൃഷ്ടിക്കുവേണ്ടി 
ഒന്നായി നിൽക്കാം
ഒരുമിച്ചു നിൽക്കാം
പടുത്തുയർത്താം  പുതുലോകം

പവിത്ര ബി
9 A സെന്റ് മാത്യൂസ് എച്ച് എസ്
ചേർത്തല ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത