ജി. എച്ച്. എസ്. എസ്. ഉദുമ/അക്ഷരവൃക്ഷം/ Covid 19

14:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Vijayanrajapuram (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= Covid 19 | color= 4 }} കോവിഡ് 19 ഇന്ന് നമ്മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
Covid 19


കോവിഡ് 19 ഇന്ന് നമ്മൾ പറയുന്നു... ഒരു മരുന്ന് കണ്ടുപിടിച്ചിരുന്നെങ്കിൽ മരണത്തിൽ നിന്ന് രക്ഷപ്പെടാമായിരുന്നെന്ന് ഓരോ വാക്സിനുകളും | ഇറങ്ങുമ്പോഴും ഇതേ നമ്മൾ പറയുന്നു .... ഇതു നമുക്ക് നേരെയുള്ള ഒളിയമ്പുകളാ ണ് ആരും പെട്ടുപോകരുത് " ഓരോ കുത്തിവെയ്പ്പും നടത്തി വിജയിപ്പിക്കാൻ ... എത്ര ബോധവത്കരണ ക്ലാസുകൾ വേണ്ടി വന്നു ... എന്നിട്ടും സോഷ്യൽ മീഡിയകളിലൂടെ.... എത്ര കുപ്രചാരങ്ങൾ നടത്തുന്നു ... അവർക്കൊക്കെ എന്താണ് ലാഭം ആർക്കും അറിയില്ല ... ശാസ്ത്ര ബോധം ഇഴഞ്ഞു നീങ്ങുമ്പോൾ അന്ധവിശ്വാസങ്ങൾ റോക്കറ്റ് പോലെ കുതിക്കുകയാണ് ... വസൂരിയെയും കുഷ്ടരോഗത്തെയും വരച്ച വരയിൽ നിർത്തിയ ശാസ്ത്രത്തിന് കോവിഡ് 19 നെയും നിർമാർജനം പെയ്യാൻ കഴിയും .... അതു വരെയും നമ്മൾ ഗവൺമെൻ്റ് പറയും പോലെ അനുസരിച്ചേ മതിയാവൂ .... കോവിഡിനെ ഭയന്നിട്ടല്ല... കോവിഡ് 19 നെ തോല്പിക്കാൻ എന്ന നിശ്ചയദാർഢ്യത്തോടെ... വസൂരി വിഷാണുവിനെ മോസ്കോയിലും വാഷിംഗ്ടണിലെ ലാബിലും ഒരോർമക്കായി സൂക്ഷിച്ചു വച്ചപ്പോൾ ....കോവിഡ് 19 നെ ഈ കൊച്ചു കേരളം തോൽപിച്ച കഥ ലോക അറിവിൻ്റെ പുസ്തകത്തിലെ ഒരു പാഠമായി തീരട്ടെ.....


KHADEEJATH AYFOONA NB
9 B ജി. എച്ച്. എസ്. എസ്. ഉദുമ
ബേക്കൽ ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Vijayanrajapuram തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം