ഗവൺമെന്റ് യു പി എസ്സ് കുന്നത്തുകാൽ/അക്ഷരവൃക്ഷം/ആകാശത്തോണി

14:41, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kunnathukal.gups (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ആകാശത്തോണി <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ആകാശത്തോണി

   ഇരുണ്ടനീല ചേലയുടുത്തൊരു
   നീലാകാശം കണ്ടില്ലേ
   ചേലത്തുമ്പിൽ അവിടവിടങ്ങനെ
   നക്ഷത്രങ്ങൾ കണ്ടില്ലേ
   വെള്ളനിറത്തിൻ തേങ്ങാപ്പൂളോ
   ചേലത്തുമ്പത്താടുന്നേ
   ചുവന്ന തെച്ചിപ്പൂവുകൾ താഴെ
   മണ്ണിൽ ചിരിപ്പതു കണ്ടില്ലേ
   പച്ചപട്ടുവിരിച്ചൊരു പാടം
   പൂക്കൾക്കരികെ കണ്ടില്ലേ
   മഞ്ഞനിറത്തിൻ ചേലോടോടും
   പൂമ്പാറ്റകളെയും കണ്ടില്ലേ
   കറുത്തചെമ്മരിയാടുകളൊത്തിരി
   കുന്നിൻ ചെരുവിൽ മേയുന്നോ
   നിറങ്ങളൊത്തിരിയരികത്തുണ്ടെ
   കണ്ണുകൾ നിറയെ കണ്ടോളൂ
 

അനുജ
2 B ഗവ.യു.പി.എസ്.കുന്നത്തുകാൽ
പാറശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത