ജി യു പി എസ് അരവ‍ഞ്ചാൽ/അക്ഷരവൃക്ഷം/ദൈവത്തിനൊരു കത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13968 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദൈവത്തിനൊരു കത്ത് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദൈവത്തിനൊരു കത്ത്

കോവിഡ് - 19എന്ന മഹാമാരിയുടെ വരവ്.മനുഷ്യ രാശിയെ അപ്പാടെ ഉന്മൂലനം ചെയ്യുന്ന രീതിയിൽ ഈ രോഗം ലോകമെങ്ങും വ്യാപിക്കു കയാണ്. പല രാജ്യങ്ങളിലായി അനേകം പേരാണ് ഇതു മൂലം മരിച്ചു വീണത്. ഈ കൊറോണ വൈറസ് കാരണം ഞങ്ങളുടെ സ്കൂൾ പതിവിലും നേരത്തെ അടച്ചു. അതിനാൽ ഞങ്ങളുടെ പരീക്ഷകൾ, വാർഷികപരിപാടികൾ, അവധിക്കാലയാത്രകൾ...... എല്ലാം മുടങ്ങി. ഇപ്പോഴിതാ ഈ രോഗത്തിന്റെ സമൂഹവ്യാപനം തടയാനായി പ്രഖ്യാപിച്ച സമ്പൂർണ ലോക്ക് ഡൗണും. എല്ലാംകൊണ്ടും ഞങ്ങൾ വളരെ വിഷമത്തിലാണുള്ളത്. കൂട്ടുകാരെ  കാണാതെ, കളിചിരികളില്ലാതെ വീട്ടിൽ തന്നെയിരുന്ന് ഞങ്ങൾ കുട്ടികൾക്ക് ബോറടിച്ചു തുടങ്ങിയിരിക്കുന്നു . അയൽ വീടുകളിൽപോലും പോകാൻ പറ്റുന്നില്ല. ഇതിനുപുറമെ കൊടുംചൂടും. കുടിവെള്ളം പോലും കിട്ടാതെ ആളുകൾ പരക്കം പായുകയാണ്. ഈ അവസ്ഥ തുടർന്നാൽ ആഹാരത്തിനും ക്ഷാമം വരും.  നമ്മുടെ സർക്കാർ ഈ രോഗ വ്യാപനം തടയാനും ആളുകൾക്ക് വേണ്ട സൗകര്യങ്ങൾ ചെയ്തുകൊടുക്കാനും നല്ല രീതിയിലുള്ള ഇടപെടലുകൾ നടത്തുന്നുണ്ട്. എങ്കിലും ദൈവമേ, പ്രപഞ്ചനാഥനായ നീ തന്നെ ഇതിനൊരു പരിഹാരം കണ്ടെത്തി ഞങ്ങളെ ഈ രോഗത്തിൽ നിന്ന് രക്ഷിക്കണേ എന്ന പ്രാർത്ഥനയോടെ നിർത്തട്ടെ. 

ആവണി.എം.ബിജു
6 എ ഗവ.യൂ.പി.സ്കൾ അരവഞ്ചാൽ,കണ്ണൂർ,പയ്യന്നൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം