ഗവൺമെൻറ്. എച്ച്.എസ്.എസ് മാരായമുട്ടം/അക്ഷരവൃക്ഷം/അഹങ്കാരം ആപത്ത്

14:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=അഹങ്കാരം ആപത്ത് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അഹങ്കാരം ആപത്ത്

പണ്ട് പണ്ട് കിങ്ങിണി കാട്ടിൽ ലോറ‌ു എന്ന് പേര‌ുള്ള ഒര‌ു കാട്ട‌ുകോഴി താമസിച്ചിര‌ുന്ന‌ു. അവൻ അഹങ്കാരിയ‌ും വിഡ്ഢിയ‌ുമായിര‌ുന്ന‌ു. ഒര‌ു ദിവസം ലോറ‌ു കാട്ടില‌ൂടെ നടക്ക‌ുകയായിര‌ുന്ന‌ു. അപ്പോൾ പാറയ‌ുടെ പ‌ുറത്ത് പക്ര‌ു തവള ഇരിക്ക‌ുന്നത് ലോറ‌ു കണ്ട‌ു. ലോറ‌ു പക്ര‌ുവിന്റെ അട‌ുത്തേക്ക് പോയി ചോദിച്ച‌ു, എന്താ നീ മിണ്ടാതെ ഇരിക്ക‌ുന്നത്. നിന്റെ വായ അടഞ്ഞ‌ു പോയോ  ? ഇല്ല ലോറ‍ു, ആ ഇരപിടിയൻ പെര‌ുമ്പാമ്പ് കറങ്ങി നടക്ക‌ുന്നത് ഞാൻ കണ്ട‌ു. അത‌ുകൊണ്ടാണ് ഈ മൗനം. ഇത‌ു കേട്ട ലേറ‌ു പക്ര‌ു വിനെ കളിയാക്കി കൊണ്ട് ക‌ൂകാന‌ും ചിറകിട്ടടിക്കാന‌ും ത‌ുടങ്ങി. ശബ്‌ദം കേട്ട് വിശന്നിര‌ുന്ന പെര‌ുമ്പാമ്പ് ആ ഭാഗത്തേക്ക് വന്ന‌ു. അവൻ ലോറ‌ുവിനെ ഒറ്റയടിയ്‌ക്ക് വിഴ‌ുങ്ങി. ഇത‌ു കണ്ടത‌ും പക്ര‌ു ഓടി രക്ഷപ്പെട്ട‌ു. ലോറ‌ു അഹങ്കാരി അല്ലായിര‌ുന്ന‌ുവെങ്കിൽ അവന് ഇങ്ങനെ സംഭവിക്കില്ലായിര‌ുന്ന‌ു.

സന്ദേശം : അഹങ്കാരം ആപത്ത്.