എസ് എൻ വി യു പി എസ് മുതുകുളം/അക്ഷരവൃക്ഷം/എൻറെ ഗ്രാമം

14:12, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35441 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= എൻറെ ഗ്രാമം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻറെ ഗ്രാമം

മകരമാസത്തിൻറെ മഞ്ഞിൽ വിരിയുന്ന
പൂക്കളെ കാണുവാനെന്ത് ഭംഗി
കലപിലശബ്ദമായ് നിദ്രയുണർത്തുന്ന
കിളികളെ കാണുവാനെന്ത് ഭംഗി
തോടും പുഴകളും പാടങ്ങളുമുള്ള
ഒരു കൊച്ചു ഗ്രാമമാണെൻറെ ഗ്രാമം

പകലന്തിയോളം ഓടിക്കളിച്ചയെൻ
കൂട്ടുകാർ വീടണഞ്ഞനേരം
കോലായിലെരിയുന്ന നിലവിളക്കിൻ മുൻപിൽ
കേൾക്കുന്ന നാമജപങ്ങൾ മാത്രം

 

ഗൗരിനന്ദന എസ്
VI എസ് എൻ വി യു.പി.സ്കൂൾ മുതുകുളം
ഹരിപ്പാട് ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത