കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/കൂടാരം

14:11, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43086 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൂടാരം <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൂടാരം


 

പച്ചതൻ കുളിരിൽ ആറാടും
പരവതാനിയാണെൻ കൂടാരം
കാലം തെറ്റി പിറക്കും കാർമേഘവും
കനൽ കട്ടയാൽ ജ്വലിക്കും വറുതിയും
തട്ടിതലോടുന്ന തെന്നലുമെൻ
വഴിയാത്രക്കാർ.... !
ഇനിയുമുണ്ടെൻ ഭവനത്തെ
വർണിക്കാൻ....
ചാമരമതിൽ ചായുന്ന
വൃക്ഷാങ്കുകങ്ങളും
അതിൽ ചേക്കേറും കോകിലങ്ങളും...
എൻ മടിത്തട്ടിൽതൊട്ടൊഴുകും പുഴകളും
ശരത്കാലനീലിമയിൽ ആറാടും
മാമലകളുമിന്നെൻ കുടുംബക്കാർ.....



Malavika M R
8 C കാർമൽ ഇ.എം. ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത