ഗവ യു പി എസ്സ് വഞ്ചിയൂർ/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വരം
പ്രകൃതിയുടെ വരം
അങ്ങ് അകലെയാണ് മീനുവിന്റെ വീട് അവളുടെ വീട്ടിൽ അച്ഛനും അമ്മയും അനുജനുമുണ്ട് .ഒരുദിവസം രാവിലെ അവൾ ഞെട്ടിയുണർന്നു ,അവൾ ഓടി വീടിനു പുറത്തിറങ്ങി .പെട്ടന്ന് അവൾ അത് കണ്ടു .അവൾ അത്ഭുതത്തോടെ അമ്മയോട് ചോദിച്ചു എന്തിനാണമ്മേ ജെ സി ബി വന്നത് ?. "അത് നമ്മുടെ വീടിനു ചേർന്നുള്ള കുന്ന് ഇടിച്ചു താഴെ വയൽ നികത്താനാണ് " അമ്മ പറഞ്ഞു . ഇതു കേട്ട് മീനുവിന് സങ്കടമായി .അവൾ അമ്മയോട് പറഞ്ഞു 'അമ്മെ അരുത് .. എന്റെ ടീച്ചർ എനിക്ക് പഠിപ്പിച്ചു തന്നിട്ടുണ്ട് കുന്നിടിച്ചു നശിപ്പിക്കരുത് അത് പ്രകൃതിയുടെ വാരമാണ് .കുന്നുകൾ ഇടിക്കുമ്പോൾ അവിടെയുള്ള വൃക്ഷങ്ങളും സസ്യങ്ങളും എല്ലാംതന്നെ നശിക്കും .അതുമൂലം എത്രയെത്ര നഷ്ടങ്ങളാണ് സംഭവിക്കുന്നത് ,പാവം പക്ഷികൾ അവയ്ക്ക് വീടും ആഹാരവും നഷ്ടമാകും .മഴക്കാലമാകുമ്പോൾ പ്രളയവും മണ്ണിടിച്ചിലുമൊക്കെയുണ്ടാകും .അതോടൊപ്പം വയൽ നികത്തിയാൽ ഭാവിയിൽ നാമെന്തുകഴിക്കും ? നമുക്കാവശ്യമുള്ള അരിയും പച്ചക്കറികളും നമ്മൾ തന്നെ കൃഷി ചെയ്യണം അല്ലെങ്കിൽ വിഷാംശമുള്ള ഭക്ഷണം കഴിക്കേണ്ടിവരും ".അവൾ കരയാൻ തുടങ്ങി ഇതുകണ്ട അച്ഛൻ പറഞ്ഞു "വേണ്ട മോള് കരയണ്ട ഇല്ല അച്ഛൻ കുന്ന് ഇടിക്കുന്നില്ല വയൽ നികത്തുന്നുമില്ല" . ഇതുകേട്ട് മീനു സന്തോഷത്താൽ തുള്ളിച്ചാടി..
സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച കഥ