എൻ എസ് എസ് യു പി എസ് കൊക്കോട്ടേല/അക്ഷരവൃക്ഷം/നമ്മുടെ കടമ
നമ്മുടെ കടമ
നമ്മുടെ പരിസ്ഥിതി സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ്. അതിന് കുട്ടികളായ നമുക്ക് ഒത്തിരി കാര്യങ്ങൾ ചെയ്യാൻ കഴിയും. നമ്മുടെ വീടിന് ചുറ്റും മരങ്ങൾ നട്ടുപിടിപ്പിക്കണം. നമുക്ക് കുടിക്കുവാനുള്ള വെള്ളം തരുന്ന എത്രയോ ജലാശയങ്ങൾ നമുക്ക് ചുറ്റുമുണ്ട്. അവയൊക്കെ മലിനമാകാതെ സംരക്ഷിക്കണം. മാലിന്യങ്ങൾ വെള്ളത്തിലേക്ക് വലിച്ചെറിയാതിരിക്കാൻ ശ്രദ്ധിക്കണം. അതുവഴി പകർച്ചവ്യാധികളെ തടയാനും സാധിക്കും. പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാകാതെ പരമാവധി ശ്രദ്ധിക്കണം. ഭക്ഷണ പാക്കറ്റുകളുടെ ഒഴിഞ്ഞ കവറുകളും മിഠായി തോടുകളും വലിച്ചെറിയരുത്. പ്ലാസ്റ്റിക്കുകൾ കത്തിക്കാതിരിക്കുക. പ്ലാസ്റ്റിക് കത്തിക്കുന്നതിലൂടെ വായു മാലിനമാകുകയും അത് പരിസ്ഥിതിയെ ദോഷകരമായി ബാധിക്കുകയും ചെയ്യും. അതിനെല്ലാമപ്പുറം ആ പുക കാൻസർ പോലുള്ള മാരക രോഗങ്ങൾക്ക് കാരണമാകും. മറ്റൊരു പ്രധാന കാര്യം ശുചിത്വം പാലിക്കുകയാണ്. സമയാസമയങ്ങളിൽ നഖം വെട്ടുകയും മുടി വെട്ടുകയും ശരീരം വൃത്തിയായി സൂക്ഷിക്കുകയും ചെയ്യണം. ശുചിത്വം ഉറപ്പുവരുത്തണം. ഇതൊക്കെ ഈ പരിസ്ഥിതിയോടും സ്വയം നമ്മളോടും നാം പുലർത്തേണ്ട കടമകളാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നെടുമങ്ങാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ