13:53, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- S43117(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്= ആരോഗ്യപ്രവർത്തകർക്കായി ......' താൾ സൃഷ്ടിച്ചിരിക്കുന്നു)
നന്മയുള്ള ഹൃദയത്തോടെ
സ്നേഹമാർന്ന മനസോടെ
രോഗീ
പരിചരണത്തിനായി
സേവനം ചെയ്യുന്ന
ആരോഗ്യപ്രവർത്തകരെ,
നിങ്ങൾക്കഭിവാദനം
നിങ്ങൾക്കഭിവാദനം
സ്വന്തം ജീവനപായമെന്നോർത്തിട്ടും
അപരന്റെ വേദനയെ
തൻവേദനയായ് മാറ്റി
ഉത്തരവാദിത്വത്തോടെ
കടമകൾ നിർവഹിക്കുന്ന
ആരോഗ്യപ്രവർത്തകരെ,
നിങ്ങൾക്കഭിവാദനം
നിങ്ങൾക്കഭിവാദനം
സ്വന്തം വീട് മറന്ന്
ഉറ്റവരുയവരെ മറന്ന്
ആതുരസേവനത്തിനായി
ജീവിതം ഉഴിഞ്ഞു വച്ച
ആരോഗ്യപ്രവർത്തകരെ,
നിങ്ങൾക്കഭിവാദനം
നിങ്ങൾക്കഭിവാദനം
നിങ്ങളെ എപ്പോഴും കാത്തിടുവാൻ
പ്രാർത്ഥിക്കുന്നു ഞങ്ങൾ പ്രാർത്ഥിക്കുന്നു...