കൂരാറ എൽ.പി.എസ്/അക്ഷരവൃക്ഷം/മഹാമാരിയെ ചെറുക്കാം

13:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Panoormt (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരിയെ ചെറുക്കാം

ഈ ലോകം മുഴുവൻ കൊറോണ വൈറസ് എന്ന രോഗം പടർന്നു പിടിക്കിചിരിക്കുകയാണ് .ലോകത്ത് ആദ്യമായി രോഗം സ്ഥിരീകരിച്ചത് ചൈനയിലെ വുഹാനിലാണ് .ഇന്ത്യയിലെ ആദ്യത്തെ കോവിഡ്ബാധ സ്ഥിരീകരിച്ചത് കോട്ടയാണ്.കേരളത്തിൽ മുന്നൂറിലേറെ പേർക്ക് രോഗം സ്ഥിരീകരിച്ചു .രണ്ടുപേർക്ക് ജീവനും നഷ്ടപ്പെട്ടു .അൻപത് ശതമാനം പേർക്ക് രോഗം ബേദമാവുകയും ചെയ്തു .ഇന്ത്യയിൽഏറ്റവും കൂടുതൽ മരണം സ്ഥിരീകരിച്ചത് മഹാരാഷ്ട്രയിലാണ്.

നമുക്ക് രോഗം വരാതിരിക്കണമെങ്കിൽ ആരോഗ്യ പ്രവർത്തകർ നിർദേശിക്കുന്ന മുൻകരുതലുകൾ സ്വീകരിച്ചാൽ മതി .കൈകൾ ഇടയ്ക്കിടെ സോപ്പോ,ഹാൻഡ് വാഷോ ഉപയോഗിച്ച് കഴുകുക.പുറത്തിറങ്ങുമ്പോൾ മാസ്‌കോ തൂവാലയോ ഉപയോഗിച്ച് മൂക്കും വായയും മറക്കുകയും ചെയ്യുക.ഒരാൾ മറ്റൊരാളുമായി സംസാരിക്കുമ്പോൾ ഒരു മീറ്റർ അകലം പാലിക്കുക .ഐസൊലേഷനിൽ കഴിയുന്നവരുടെ സമ്പർക്ക0 പുലർത്താതിരിക്കുക.വീടിനു പുറത്തു ഇറങ്ങി ആളുകൾ കൂട്ടം കൂടി നിൽക്കരുത് .പരമാവധി വീടിനുള്ളിൽ തന്നെ കഴിയുക. ആശങ്കയല്ലാ ജാഗ്രതയാണ് വേണ്ടത്.
ദേവാംഗന പി
5 A- കൂരാറ എൽ പി സ്കൂൾ
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Panoormt തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം