ഓർക്കുന്നു ഞാനൊരു നല്ലകാലം കൂട്ടുകാരോടൊത്തൊരു നല്ലകാലം ഓടിക്കളിക്കുന്ന നല്ലകാലം യാത്ര സുഖത്തിൻറെ നല്ലകാലം വീട്ടിലിരിക്കുന്ന എൻറെ മനസിലൂ - ടൊ ത്തി രി ചിന്തകൾ വന്നു പോയി മഴവില്ല് പോലെ മനസ്സിൽ പരീക്ഷകൾ മോഹിച്ചിടുന്നു കൂട്ടു കൂടാൻ . ഇത് ചിന്തകൾ വിരിയിച്ച നല്ല കാലം ഇത് ശുദ്ധീകരണത്തിൻറെ നല്ലകാലം ഓർമ്മതൻ പൂത്തിരി ഒന്നുമാത്രം മതി ഇനിയുള്ള കാലം കാത്തിരിക്കാൻ ഒന്നായി നേരിടാം ഒന്നിച്ചു നിന്നിടാം ഈ കോവിഡ് കാലത്തെ ആട്ടിപായിക്കാം ഇനിയും വരുമല്ലോ നല്ലകാലം ഒരു തിരിച്ചറിവിൻറെ നല്ലകാലം . ഞാനൊന്നറിയുന്നു ഇപ്പോളറിയുന്നു ഈ ഭൂമിയെത്ര ചെറുതാണെന്ന് നമ്മളെത്ര ചെറുതാണെന്ന് നമ്മൾ നമ്മളിൽ മുങ്ങിതാണോ . മറന്നോ നമ്മൾ മറന്നോ നമ്മൾ ഈ പ്രപഞ്ചത്തിന്നുടയവനെ ആ സ്നേഹം നമ്മെ മറന്നില്ലല്ലോ ആ സ്നേഹം അതിവലുതാണല്ലോ
സാങ്കേതിക പരിശോധന - DEV തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത