13:14, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 35054(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= ജൈവികം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജൈവികം
ജൈവികം
ലോകമേ നിൻ്റെ കുതിർന്ന ചേതന
ഏതിരുൾ ചക്രത്തിലരഞ്ഞു തീരുന്നു ?
നൂറ്റാണ്ടുകൾ കൊണ്ട് കന്യയാംനിന്നെ
മോഹക്കതിർ നാട്ടിയുഴുത മർത്ത്യൻ
ജീവനത്തിൻ്റെ ചെറുഞാണൊലി കൊണ്ടേ
മാല്യം ചാർത്തി പുലർന്നിരുന്നു.
നിൻ്റെ ഹൃദയ കൂപത്തിൻ്റ തടവിലാഴങ്ങളിൽ
ശുദ്ധിതൻ നീർത്തടമെഴുന്ന സ്വപ്നത്തിൽ
ദുരയുടെ വിഷധാര കൊണ്ടു പൂജിച്ചവർ
അമലാ ,നിൻ ത്യാഗത്തെ മേഘമാക്കി !