ജി.എച്ച്.എസ്.എസ്. വെള്ളൂർ/അക്ഷരവൃക്ഷം/go കൊറോണ go

Schoolwiki സംരംഭത്തിൽ നിന്ന്
13:13, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kavileschool (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= GO കൊറോണ GO <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
GO കൊറോണ GO

നമ്മുടെ നാട്ടിൽ ഇപ്പോൾ ഭീതിപരത്തുന്ന ഒന്നായി മാറിയിരിക്കയാണല്ലോ കൊറോണ.ചൈനയിൽ ഉൽഭവിച്ച ഈ വൈറസ് ലോകം മുഴുവൻ വ്യാപിച്ചിരിക്കയാണ്.ഓരോ ദിവസവും ആയിരക്കണക്കിന് ആളുകളാണ് അമേരിക്കയിലും ഇറ്റലിയിലും സ്പെയിനിലുമൊക്കെ മരിച്ചുവീഴുന്നത്.രോഗം ബാധിച്ചവരെ രക്ഷപ്പെടുത്തുവാൻ രാപ്പകലില്ലാതെ പാടുപ്പെടുകയാണ് ലോകമെമ്പാടുമുള്ള ആരോഗ്യ പ്രവർത്തകർ.സ്വന്തം ജീവൻ പോലും നോക്കാതെ വീട്ടിൽ പോകാനാകാതെ നമുക്കുവേണ്ടി പോരാടുകയാണവർ.എലിയേയും വവ്വാലിനേയും കുരങ്ങിനേയും മനുഷ്യൻ പേടിച്ചിട്ടുണ്ട്.പക്ഷെ മനുഷ്യൻ മനുഷ്യനെ ഇത്രയും പേടിച്ചകാലം മുമ്പുണ്ടായിട്ടില്ല. ഒരാൾക്ക് കൈകൊടുക്കാൻ പോലും പറ്റാത്ത കാലമാണ്.പല രാജ്യങ്ങളിലും ദിവസവും ആളുകൾ മരിച്ചുകൊണ്ടിരിക്കുമ്പോഴും ഇന്ത്യയിലും പ്രത്യേകിച്ച് കേരളത്തിലും മരണനിരക്ക് വളരെ കുറവാണ്.സർക്കാരും ആരോഗ്യപ്രവർത്തകരും പോലീസും നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങളാണ് ഇതിന് കാരണം.രാപ്പകലില്ലാത്ത ഇവരുടെ അദ്ധ്വാനം അവിസ്മരണീയമാണ്.ജനങ്ങളുടെ അവബോധവും അനുസരണയും സാമൂഹ്യ വ്യാപനം തടയുന്നതിൽ പ്രധാന പങ്ക് വഹിച്ചു.ലോക്ക്ഡൗൺ കൊണ്ട് ചില നല്ല കാര്യങ്ങളും ഉണ്ടായിട്ടുണ്ട്.മദ്യം ലഭ്യമല്ലാതായപ്പോൾ മദ്യപിച്ച് വീട്ടിൽ വഴക്കുണ്ടാക്കുന്നവർ ശാന്തരായി.വീടും പരിസരവും വൃത്തിയാക്കി. വിവാഹം ലളതമായി നടത്താമെന്ന് പഠിച്ചു.ഭാരതം വിദേശരാജ്യങ്ങളുടെ മുമ്പിൽ ഒന്നുമല്ലെന്ന ചിലരുടെ ധാരണയും അഭിപ്രായവും മാറി.ഇതുമാത്രമല്ല പലരീതിയിലുള്ള മാറ്റങ്ങളും സംഭവിച്ചു.കേരളം ലോകത്തിന് തന്നെ മാതൃകയായി.മികച്ച ചികിത്സയാണ് കേരളത്തിൽ ലഭ്യമാവുന്നത്.ഇപ്പോഴത്തെ ദൈവങ്ങൾ ആരോഗ്യപ്രവർത്തകരും പോലീസുമാണ്.കേരളം എന്തുവന്നാലും കൊറോണയെ പ്രതിരോധിക്കും. ഗോ കൊറോണ ഗോ.

മഞ്ജിമ
9എ ജി. എച്ച്. എസ്. എസ്. വെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം