മഹാമാരിയുടെ ചങ്ങലക്കണ്ണി പൊട്ടിക്കുവാൻ പിറന്നോരൊഴിവ് ദിനമാണീ കർഫ്യൂ. പരീക്ഷണമാണ്, നമ്മുടെ സംയമനത്തിൻ്റെ പരിരക്ഷണമാണ്,നമ്മുടെ സഹവർത്തിത്വത്തിൻ്റെ പരിച്ഛേദമാണ്, നമ്മുടെ സഹകരണത്തിൻ്റെ. ദുഃഖ മാണെങ്കിലും പ്രിയ സോദരരെ പിരിയാം നമുക്ക്, നിശബ്ദരായ് അകന്ന് കഴിയാം ശരീരം കൊണ്ട് അടുപ്പിക്കാം സുമനസ്സുകളെ ജാതി-മത ചിന്തകൾക്കപ്പുറം ഒന്നുചേരാം നാളെയുടെ പുതിയ സൂര്യോദയത്തിൽ വ്രതമാണ്, പ്രതിജ്ഞയാണ് വഴങ്ങുവാനതിന് ശക്തരാകണം അനുഷ്ഠിക്കാം, പാലിക്കാം.. കണ്ണു ചുറ്റുവട്ടത്തോടണം. കരുതലുണ്ടാവേണം ഒരാളും വീഴാതിരിക്കാൻ