ഉപയോക്താവിന്റെ സംവാദം:ANUARUN

Schoolwiki സംരംഭത്തിൽ നിന്ന്
12:58, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ANUARUN (സംവാദം | സംഭാവനകൾ)

നമസ്കാരം ANUARUN !,

താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക്‌ ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ‍ ഉപയോക്താവിനുള്ള താളിൽ നൽകേണ്ടതാണ്‌. ലോഗിൻ ചെയ്തശേഷം ഈ കണ്ണി ക്ലിക്ക് ചെയ്ത് പേജ് തുറന്ന് ഈ താൾ സൃഷ്ടിക്കുക or സ്രോതസ്സ് സൃഷ്ടിക്കുക or മൂലരൂപം തിരുത്തുക എന്നത് സജ്ജമാക്കി ഉപയോക്താവിന്റെ പേര്, തസ്തികയുടെ പേര്, വിദ്യാലയത്തിന്റെ പേര് തുടങ്ങിയവ ചേർക്കുക. സ്കൂൾകോഡിലുള്ള യൂസർ ആണെങ്കിൽ, സ്കൂൾവിക്കി എഡിറ്റുചെയ്യുന്നവരുടെ പേരുവിവരം നൽകി സേവ് ചെയ്യുക.

ഒപ്പ്

സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സം‌വദിക്കാൻ അവരുടെ സം‌വാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. സ്ക്കൂൾവിക്കിയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ സഹായം താളിൽ തിരയാവുന്നതാണ് അല്ലെങ്കിൽ സംവാദം:സഹായം താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കി അനുഭവം ആശംസിക്കുന്നു.

എന്ന്

~~~~

-- New user message (സംവാദം) 06:30, 2 സെപ്റ്റംബർ 2019 (UTC)

 നിനക്ക് സുഖമല്ലേ ? ഇങ്ങനെയൊരു കത്തെഴുത്തണമെന്ന് വിചാരിച്ചിട്ടു കുറെ നാളായി . എന്നാൽ ഇന്നാണ് എനിക്കത് സാധിച്ചത്. എന്റെ ഈ കതത്‌ മാനവരാശി നിന്നോട് ചെയ്യുന്ന ക്രൂരതയ്ക്ക് ഒരു ക്ഷമാപണമാണ്. ഈ ക്രൂരതകൾക്കൊന്നും തന്നെ ഇതൊരു പരിഹാരമല്ലെങ്കിലും ചില മനുഷ്യരെങ്കിലും തിരിച്ചറിവിന്റെ വെളിച്ച മുള്ള മനസ്സുണ്ടെന്ന് നി അറിയണം.

ആധുനിക ലോകത്തിൽ ശാസ്ത്ര സാങ്കേതിക വിദ്യയുടെ അത്ഭുതകരമായ കുതിച്ചു ചാട്ടം, മനുഷ്യന്റെ സുഗഭോഗസം സംസ്കാരത്തിന് വമ്പിച്ച പുരോഗതിയാണ് നൽകിയിട്ടുള്ളത് . അവൻ കാലത്തെയും സമായത്തെയും അതിജീവിച്ച് മുന്നേറിയപ്പോൾ ഒപ്പം കൂട്ടേണ്ട പ്രകൃതിയെ തഴഞ്ഞു . ഫലമോ?

മാരകരോഗങ്ങളു ടെയും, അസ്വസ്ഥതകളുടെയും വിളഭൂമിയായി മനുഷ്യൻ മാറി. എന്നിട്ടും നിന്നോട് ചെയ്യുന്ന ഉപദ്രവങ്ങൾ നിർത്തിയില്ല. കേവലം വികസനം എന്ന പ്രത്യയശാസ്ത്രത്തിന്റെ മുഖംമൂടിയണിഞ്ഞു ചെയ്തു കൂട്ടുന്ന പ്രവർത്തനങ്ങൾ പ്രകൃതിയുടെ മാറിൽ വരുത്തുന്ന വിള്ളലുകൾ അതികഠിനമാണ്‌. മഴവെള്ളത്തെ ഉള്ളിലേക്കാവാഹിച് താഴ്വാരങ്ങളെ ആർദ്രമാക്കുന്ന കുന്നുകൾ നിന്നിൽ , നിന്നു പിഴുതെറിഞ്ഞു , ജലസമൃതമായ വയലുകളും ചതുപ്പു നിലങ്ങളും നികത്തി സിമന്റ് സൗധങ്ങൾ പണിതു . പുഴയിൽ നിന്നും മണൽകോരി , എട്ടുവരിപ്പാതയുണ്ടാക്കി . എന്നിട്ടും നിന്റെ കണ്ണീർ കാണാൻ കഴിഞ്ഞില്ല ഞങ്ങൾക്ക് ശമിക്കണം.
 
ഞങ്ങൾ മനസ്സിലാക്കാൻ വൈകിയല്ലോ ....നിന്നിലെ മാതൃത്വം . ഒരായിരം തവണ മാപ്പ് അപേക്ഷിക്കുന്നു പൊറുക്കുക . ഇനി വരാനിരിക്കുന്ന നിമിഷങ്ങൾക്കു വേണ്ടി , വീണ്ടും ഉദിക്കാൻ കാത്തിരിക്കുന്ന സൂര്യനുവേണ്ടി അന്ധകാരത്തിന്റെ അനന്തത ഞങ്ങളിൽ നിന്നും നീക്കുക.

 ആയിരം മാരങ്ങളെ നാട്ടുകൊണ്ട് , പുഴയുടെ താളഭംഗിയെ വീണ്ടെടുത്തുകൊണ്ട് സഹവർത്തിത്വത്തെ ഒരുമിപ്പിച് കൊണ്ട് , നിന്നിൽനിന്ന് അകന്നുകൊണ്ടിരിക്കുന്ന പുതുവത്സരത്തെ തിരിച്ചു പിടിക്കാം എന്നു വാക്കു തന്നു കൊണ്ട് ഞാൻ എന്റെ വാക്കുകൾ ചുരുക്കുന്നു.
 

"https://schoolwiki.in/index.php?title=ഉപയോക്താവിന്റെ_സംവാദം:ANUARUN&oldid=818346" എന്ന താളിൽനിന്ന് ശേഖരിച്ചത്