ഗവ ഠൗൺ യു പി എസ്സ് കിളിമാനൂർ/അക്ഷരവൃക്ഷം/കൊറോണ ഭീതി
കൊറോണ ഭീതി
ഞാൻ അമ്മയോടൊത്തു ഹോസ്പിറ്റലിൽ പോയി വന്നപ്പോൾ അമ്മ പറഞ്ഞു ഹാൻഡ് വാഷ് ഉപയോഗിച്ച് കൈ കഴുകാൻ.കൈ കഴുകി വന്നപ്പോൾ അമ്മ തണുത്ത രണ്ടു തുള്ളി സാനിറ്റൈസർ ഒഴിച്ച് കൈകൾ രണ്ടും ഉരസി തേച്ചു പിടിപ്പിക്കാൻ പറഞ്ഞു.എന്നിട്ടു കൊറോണയെ പറ്റി കുറെ കാര്യങ്ങൾ പറഞ്ഞു തന്നു. ഞാൻ ടി .വി യിൽ കണ്ട ഏതോ ഒരു സിനിമയിൽ നെടുമുടി അപ്പൂപ്പൻ പുറത്തു പോയിട്ട് വന്നപ്പോൾ വീടിനു മുന്നിൽ വച്ചിരുന്ന ചെമ്പു പാത്രത്തിലെ വെള്ളം എടുത്തു കൈയും കാലും മുഖവും കഴുകി വീടിനുള്ളിലേക്ക് കയറുന്ന രംഗം എനിക്ക് ഓർമ വന്നു. ഇതേക്കുറിച്ചു ഞാൻ എന്റെ അപ്പൂപ്പനോട് പറഞ്ഞപ്പോൾ അപ്പൂപ്പൻ എനിക്ക് പഴയ കാലത്തു ഉണ്ടായിരുന്ന ചില കാര്യങ്ങളെപ്പറ്റി പറഞ്ഞു തന്നു . 1.ദിവസവും പുറത്തു പോയി വരുമ്പോൾ കൈ കാലുകളും മുഖവും കഴുകണം. 2.പ്രഭാതത്തിൽ സൂര്യ നമസ്കാരവും യോഗയും ദിവസവും ചെയ്യണം. 3.വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം. 4.തൂവാല കൈയിൽ കരുതണം. 5.മൂക്കും വായും തൂവാല കൊണ്ട് പൊത്തി ചുമയ്ക്കണം. 6.ചീത്തയായതും പഴകിയതുമായ വസ്തുക്കൾ ഉപേക്ഷിക്കണം. 7.പാഴ് വസ്തുക്കൾ മണ്ണിൽ കുഴിച്ചു മൂടണം. 8.പരിചയക്കാരെ കാണുമ്പോൾ അവരുടെ ദേഹത്തു സ്പർശിക്കാതെ നമസ്കരിക്കണം. ഇതൊക്കെ ചെയ്താൽ നമുക്ക് കൊറോണയല്ല ഏതു രോഗത്തെയും തടയാൻ കഴിയും,കൂട്ടുകാരെ
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കിളിമാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ