എ.എം.യു.പി.സ്കൂൾ കുന്നത്ത്പറമ്പ്/അക്ഷരവൃക്ഷം/ പ്രകൃതിയുടെ വികൃതികൾ

12:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19450 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= '''പ്രകൃതിയുടെ വികൃതികൾ''' | colo...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ വികൃതികൾ
        വീണ്ടും ഒരു മഹാമാരി,പ്രളയങ്ങൾക്കു ശേഷം ദുരന്തക്കടലായിവീണ്ടു മിതാ മഹാമാരി. കൊറോണ ലോകമൊട്ടുക്ക് ലക്ഷക്കണക്കിന്ന് പേരുടെ ജീവൻ അപഹരിച്ചതായാണ് ഒടു വിലത്തെ വിവരം. അതിപ്പോഴും തുടർന്നുകൊണ്ടിരിക്കുന്നു. ലോകം കൊറോണയുടെ ഭീതിയിൽ വിറങ്ങലിച്ചിരിക്കുകയാണ്.
എന്തുകൊണ്ടായിരിക്കാം ഇടയ്ക്കിടെ ഇങ്ങനെ മഹാമാരികളും ദുരന്തങ്ങളും വരുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ? മനുഷ്യന്റെപ്രകൃതി ചൂഷണവും ആവാസവ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റവുമാണ് ഒരു പരിധി വരെ ഇതിനു കാരണമാകുന്നത്.
ഉദാഹരണത്തിന് രണ്ടാം ലോകമഹായുദ്ധ കാലത്ത് ചൈനയിൽ അനുഭവപ്പെട്ട ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനു വേണ്ടിയായിരുന്നു വന്യജീവികളെ ഇറക്കുമതി ചെയ്യാനും ഭക്ഷിക്കാനും ചൈന സർക്കാർ അനുവദിച്ചത്.ആ നിയമം പിന്നീട് തുടർന്നു പോന്നു.അതു കൊണ്ടു തന്നെ പിൽക്കാലത്തും യാതൊരു മാനദണ്ഡവുമില്ലാതെ വന്യ ജീവികളെയും ഇഴജന്തുക്കളെയും പാറ്റ,പുഴുക്കൾ തുടങ്ങിയവയെയും ചന്തകളിൽ പോലും കൈമാറ്റം ചെയ്യപ്പെടുകയും ഭക്ഷിക്കപ്പെടുകയും ചെയ്തുപോകുന്നു.എലിയും പാമ്പും മുതൽ പട്ടിയും മുതലയുംവരെ അവിടെ വുഹാൻഎന്ന ചന്തയിൽ മാംസമായി വിൽക്കപ്പെട്ടിരുന്നുഎന്നാണ് മാധ്യമങ്ങളിലൂടെ അറിയുന്നത്. വൃത്തിഹീനമായ ചന്തയിൽ നിന്നും പല തരം വൈറസുകളും പക്ഷികളിലൂടെയുംമറ്റും മനുഷ്യരിലേക്കെത്തിയിരുന്നു. ഇത്തവണ അത്കൊറോണ വൈറസായിവവ്വാലിലൂടെ ഈനാംപേച്ചിവഴി മനുഷ്യരിലേക്കെത്തിയതെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.യാതൊരു നിയന്ത്രണവുമില്ലാത്ത പ്രവൃത്തികളാണ്ഇത്തരം മഹാമാരിക്ക് അടിസ്ഥാനം. ബഹിരാകാശത്തും ചൊവ്വയിലുമൊക്കെ താമസിക്കാൻ അവസരമൊരുക്കുന്നവേളയിലാണ് സ്വന്തം ഭൂമിയിൽലക്ഷക്കണക്കിന് ജീവൻപൊലിയുന്നത്. വികസിതരാജ്യങ്ങൾ പോലും മരുന്നിനു വേണ്ടി നെട്ടോട്ടമോടുകയാണ്.ഇത് നമുക്ക് വലിയൊരു പാഠമാണ്നൽകുന്നത്. മനുഷ്യന്റെനിലനിൽപിന് പ്രകൃതി ആവശ്യമാണ്. എന്നാൽ പ്രകൃതിയുടെ നിലനിൽപിന് മനുഷ്യന്റെ ആവശ്യമില്ല. ഈ തിരിച്ചറിവിലൂടെ നാം മുന്നോട്ടു പോവുകയും പ്രവർത്തിക്കുകയും ചെയ്താൽസുന്ദരമായ ഈ ഭൂമിയിൽനമുക്ക് സ്വർഗം സൃഷ്ടിക്കാം .
ഇശൽ ആലിയ K
5 E എ എം യു പി സ്കൂൾ കുന്നത്തുപറമ്പ
പരപ്പനങ്ങാടി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം