ജി.എച്ച്.എസ്. കൂടല്ലൂർ‍‍/അക്ഷരവൃക്ഷം/പ്രളയം വിതച്ച വഴിയിലൂടെ കൊറോണ വന്നപ്പോൾ

Schoolwiki സംരംഭത്തിൽ നിന്ന്
12:46, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20062 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രളയം വിതച്ച വഴിയിലൂടെ കൊറോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രളയം വിതച്ച വഴിയിലൂടെ കൊറോണ വന്നപ്പോൾ

കളകളമൊഴുകും
കാട്ടരുവിയും പിന്നെ
പലവഴി താണ്ടിയ പുഴകളും
പച്ച വിരിച്ച പാടങ്ങളും
നൽ പൂവുകളും
പറവകൾ പച്ചയാം
പ്രകൃതിയിൽ പാറിപ്പറന്നു
പെട്ടന്നൊരുനാൾ കേട്ടു
പ്രളയം വരുന്നു മഹാപ്രളയം
ഭീതിയോടെ പാ‍ഞ്ഞു
നാരിയും നരനും
നാനാവഴിക്ക് ജീവനോടെ
നക്കിയെടുത്തു
നന്മ മറഞ്ഞ മനുഷ്യരേയും
അവന്റെ ചെയ്തികളേയും
കൂടാതെ വന്നു കത്രീനയും
പിന്നെ റീത്തയും
കൊടുങ്കാറ്റെന്ന വേഷപ്പകർച്ചയിൽ
കിട്ടീട്ടും കിട്ടീട്ടും കണ്ടിട്ടും കേട്ടിട്ടും
പഠിച്ചില്ല നാം
കൊറോണ വന്നു
പുതിയൊരു പാഠം
പിന്നേയും പായുന്നു മാലോകർ പാരിൽ
പഠിച്ചില്ല മർത്യൻ
പഠിക്കുമോ ഇനിയെങ്കിലും
പ്രകൃതിയെ പച്ചക്ക് നോവിക്കാതിരിക്കാൻ...

റിദ മെഹ്‍വിഷ്
6 ബി ജി. എച്ച്. എസ്. കൂടല്ലൂർ
തൃത്താല ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത