ഒന്നിച്ചു നിന്നിടാം- പോരാടിടാം ഭൂമിയീ യാതന - കാറ്റിലാടിടുമ്പോൾ കൊറോണ- എന്നൊരീയാധിയെ തുരത്തിടാനായി നന്മ തൻ പുലരിക്കായ് മിഴി തുറക്കാൻ . ഒന്നിച്ചു നിന്നിടാം പോരാടിടാം . കൈ കഴുകുന്നതാണതിനുത്തമ മാർഗ്ഗമെന്നിരിക്കയിൽ മടിപ്പുതെന്തിനു സോദരാ ? ഈ മാർഗമീ ഭൂവിന്നാവശ്യമെങ്കിൽ കൈ കഴുകി തുടച്ചിടാമൊരുമിച്ചു നിന്ന് കൂട്ടത്തിൽ ചേർന്നിരിക്കുന്നതാണവനവസരമെങ്കിൽ മാറി നിന്നൊറ്റക്കിരുന്നിടാം തൻ ശത്രു നിഹനത്തിനായ് കൊറോണ തൻ അവസാന ഗമനം വരെയും സ്വഗൃഹത്തിലായിരുന്നിടാം ഒന്നിച്ചു നിന്നിടാം പോരാടിടാം കോറോണയെ തുരത്തിടാൻ നാം ഒരു മനമായി മുന്നേറിടാം