12:15, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Kadachira(സംവാദം | സംഭാവനകൾ)('{{BoxTop1 | തലക്കെട്ട്=വേഗമുറങ്ങൂ <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വേഗമുറങ്ങൂ
വേഗമുറങ്ങൂ മകളേ, വെയിൽ
ചായുന്നു കൊന്നപ്പൂപോലെ
അമ്പിളി പൊൻതിടന്പേന്തും കരി
കൊന്പനായി രാത്രി വരുന്നു.
മാനും മുയലും ഉറങ്ങി കാടും
ആറും കടലുമടങ്ങി
പായലിൽ മീൻ മിഴി പൂട്ടി, നീല
കായലിൽ സ്വപ്നമായ്-
സൂര്യൻ
പക്ഷിയും പാട്ടും മടങ്ങി- കൂട്ടിൽ,
അക്ഷരം ഏട്ടിൽ മയങ്ങി. നീ ഉറങ്ങുമ്പോൾ കിനാവിൽ- കൊടും
പോർനിലം പൂക്കളമാകും. അമ്മയില്ലാത്തവർക്കെല്ലാം- അപ്പോൾ
അമ്മയായ് ഞാൻ നിലവാകും
വറ്റു പുഴയിൽ നീർപാടും, തളിർ
മുറ്റും ഉണങ്ങിയ കാട്ടിൽ
വേഗമുറങ്ങൂ മകളേ, രാവിൻ
പൂമരം പൂത്തുലഞ്ഞു
കാറ്റിൻ ചുമലിയെ-
കാണാച്ചെണ്ട
ചാറ്റൽമഴ തനിരസം
വേഗമുറങ്ങൂ മകളേ, വേഗം
വേഗമുറങ്ങൂ മലരേ.....