ഇത് വീടിനെ നടുക്കിയ
നാടിനെ നടുക്കിയ
ലോകത്തെ നടുക്കിയ
കോവിഡ് -19 !!!
ദൈവത്തിന്റെ പരീക്ഷണങ്ങൾ
ഇവിടംകൊണ്ട് തീരുമോ
അറിയില്ല നമുക്ക് ;
പ്രിയപ്പെട്ടവരായ നമ്മുടെ കൂട്ടുകാർ
നമ്മുടെ വിളി കേൾക്കുവാൻ
പറ്റാതെ പൂർണ്ണ നിദ്രയിലേക്ക് വീണു
പാവപ്പെട്ടവർ ധനികർ
ഇവരെല്ലാം ഉറ്റ സുഹൃത്തുക്കളായി
കൈകോർത്തു നിന്നു
ദൈവത്തിന്റെ പരീക്ഷണത്തിന് മുൻപിൽ
ഇതാ അവർ തലതാഴ്ത്തി
ഭയമില്ലാതെ ജാഗ്രതയോടെ നേരിടും
ഞങ്ങൾ ....കോവിഡ് -19