ഉപയോക്താവ്:42548

Schoolwiki സംരംഭത്തിൽ നിന്ന്
12:01, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42548 (സംവാദം | സംഭാവനകൾ) (cheru thiruthal)

'കൊറോണക്കാലത്തെ മറക്കാനാവാത്ത ഒരുദിവസം

         എന്നത്തേയും പോലെ രാവിലെ ഞാൻ എഴുന്നേറ്റു കൊറോണ കാരണം പുറത്തു പോകാതെ വീട്ടിനകത്തിരിക്കുകയായിരുന്നു. അപ്പോൾ  ഞാനും എന്റെ അനുജനും തമ്മിൽ കളിക്കിടയിൽ അടികൂടി. അന്നേരം അനിയ൯ എന്റെ കവിളിൽ തലവെച്ച് ഇടിച്ചു. അപ്പോൾ എനിക്ക് സഹിക്കാ൯ വയ്യാത്ത തലവേദനയുണ്ടായി. കുറച്ചു കഴിഞ്ഞപ്പോൾ ഞാൻ ഛർദ്ദിച്ചു. എന്നെ ആശുപത്രിയിൽ കൊണ്ടുപോയി ഡോക്ടറെ കാണിച്ചു. സി. ടി. സ്കാൻ ചെയ്യാൻ ഡോക്ടർ പറഞ്ഞു. പിന്നെ കുറച്ച് മരുന്നു കൂടി വാങ്ങാ൯ പറഞ്ഞു. സ്കാ൯ ചെയ്യാൻ ഒരു മേശയിൽ കിടന്നു. കുറച്ചു കഴിഞ്ഞപ്പോൾ എന്റെ തല എന്തി൯െറയോ അകത്തേക്കു കയറി പോകുന്നതായി തോന്നി. എനിക്കു പേടിയായി.പതിയെ പേടിമാറി.റിസൾട്ട് വാങ്ങി ഡോക്ടറെ കാണിച്ചു. സ്കാനിങിൽ കുഴപ്പമില്ലെന്ന് ഡോക്ടർ പറഞ്ഞു. മരുന്നുവാങ്ങി വീട്ടിൽ വരുന്ന വഴിക്ക് പൊലീസ് തടഞ്ഞു. ആശുപത്രിയിൽ പോയെന്നു പറഞ്ഞപ്പോൾ പൊലീസ് വിട്ടു. അപ്പോഴും ഞാൻ ഛ൪ദ്ദിക്കുന്നുണ്ടായിരുന്നു. വീട്ടിൽ വന്ന് ആഹാരം കഴിച്ച് മരുന്നും കഴിച്ചപ്പോൾ തലവേദനയും ഛ൪ദ്ദിയും മാറി. ഇതെനിക്കൊരിക്കലും മറക്കാൻ കഴിയില്ല. 

Bilal Muhammed S... 4B

"https://schoolwiki.in/index.php?title=ഉപയോക്താവ്:42548&oldid=815597" എന്ന താളിൽനിന്ന് ശേഖരിച്ചത്