ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/ഘാതകൻ

Schoolwiki സംരംഭത്തിൽ നിന്ന്
11:47, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20655 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഘാതകൻ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഘാതകൻ

മനുഷ്യാ നീ വെറും പരാജയം
പിറവിയെടുത്ത മണ്ണിൻെറ ഘാതകൻ
അമ്മതൻ മാറു പിളർന്ന് പിച്ചിച്ചീന്തി
നീരു കുടിച്ച് ഇടിച്ചു തകർത്ത്
പുകയാൽ മറച്ച് സഹജീവികളെ കൊന്ന്
പരിസരം പാടെ വൃത്തിഹീനമാക്കി
അകത്ത് തുപ്പി പുറത്തിറങ്ങി
മാന്യത നടിച്ച് പണം വാരി
വൃത്തി നടിച്ചു വൃത്തികേട് കാട്ടി
വെറുമൊരു സൂക്ഷ്മാണുവിനെ തോല്പിക്കാൻ
പെടാപ്പാട് പെടുന്നൊരു മൂഢൻ
ഇനിയും മാറ്റൂ നിൻ ശീലങ്ങൾ
പാലിക്കു വ്യക്തി ശുചിത്വം നിൻ ജീവിത യാത്രയിൽ
ഒപ്പം പ്രകൃതിയാം അമ്മയെ സ്നേഹിക്കൂ....

ഗൗരി.ആ‍ർ.നാഥ്
7ഡി ജി.യു.പി.എസ്.പട്ടാമ്പി
പട്ടാമ്പി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത