ഗവ. എച്ച് എസ് റിപ്പൺ/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
11:40, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghs15089 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

പരിസ്ഥിതി നശീകരണം ഇന്ന് ലോകം അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ വിപത്താണ്. എന്നാൽ ഇന്ന് പരിസ്ഥിതി എന്നത് അതിന്റെ വിശാലമായ കാഴ്ചപ്പാടിൽ നിന്ന് മാറി വളരെ ചെറിയ തലത്തിൽ ഒതുങ്ങി തീർന്ന വിഷയം മാത്രമാണ് ലോകം ശ്രദ്ധിക്കുന്നത്. പരിസ്ഥിതി പ്രശ്നങ്ങളിൽ പെട്ട് ലോകം ഇന്ന് നട്ടം തിരിയുകയാണ്. മനുഷ്യന്റെ ഭൗതികമായ സാഹചര്യങ്ങളിലുള്ള വികസനമാണ് മാനവ പുരോഗതിക്ക് കാരണം. തൻ്റെ അടിസ്ഥാന ആവശ്യങ്ങൾക്കുപരി ആർഭാടങ്ങളിലേക്ക് മനുഷ്യൻ ശ്രദ്ധ തിരിക്കുമ്പോഴുണ്ടാക്കുന്ന ഉപഭോഗാസക്തിയെ തൃപ്തിപ്പെടുത്തുവാൻ മനുഷ്യൻ പ്രകൃതിയെ ചൂഷണം ചെയ്യാൻ ആരംഭിക്കും. ചൂഷണം ഒരർത്ഥത്തിൽ മോഷണം തന്നെയാണ്. കാലകാലങ്ങളായി ഇവിടെ നടന്ന പ്രകൃതി പ്രതിഭാസങ്ങൾ ഭൂമിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ വരുത്തിക്കൊണ്ടിരിക്കുന്നു. കരയും, കടലും, മഞ്ഞും, മഴയുമെല്ലാം ഭൂമിയെ മറ്റ് ആകാശഗോളങ്ങളിൽ നിന്ന് വ്യത്യസ്തമാക്കി. ദശലക്ഷക്കണക്കിന് വർഷങ്ങളുടെ സഞ്ചാരത്തിനൊടുവിൽ ഭൂമി ഇന്ന് കാണുന്ന ജൈവ വൈവിധ്യങ്ങളുടെ കലവറയായി മാറി. മനുഷ്യരും, മൃഗങ്ങളും, സസ്യങ്ങളുമെല്ലാം ഭൂമിയെ അതീവ സുന്ദരമാക്കി തീർത്തു.' ഇന്ന് പരിസ്ഥിതി എന്ന പദം ഏറെ ചർച്ചാ വിഷയമായിട്ടുണ്ട്. പരിസ്ഥിതി ഏറെ വെല്ലുവിളികൾ നേരിടുന്നു എന്നത് തന്നെ ഇതിന് കാരണം. പരിസ്ഥിതിയുടെ സന്തുലനാവസ്ഥയെ ആധുനിക മനുഷ്യൻ്റെ വികസന പ്രവർത്തനങ്ങൾ തകിടം മറിക്കുമ്പോൾ സ്വാഭാവിക ഗുണങ്ങൾ നഷ്ടപ്പെട്ട് പ്രകൃതിയുടെ താളം തെറ്റുന്നു. പരിസ്ഥിതി മലിനീകരണത്തെ കുറിച്ചും, ഇന്ന് നേരിടുന്ന പരിസ്ഥിതി പ്രശ്നങ്ങളെ കുറിച്ചും നമുക്ക് നോക്കാം. ഒരു ജീവിയുടെ ജീവിത ചക്രവും അതിന്റെ സ്വഭാവ സവിശേഷതകളും രൂപപ്പെടുത്തുന്നതിൽ പരിസ്ഥിതിക്ക് വലിയ പങ്കുണ്ട്. ചുരുക്കത്തിൽ ജീവനുള്ളവയും ജീവനില്ലാത്തവയും സ്ഥിതി ചെയ്യുന്ന ചുറ്റുപാടുകളും അവയെ സ്വാധീനിക്കുന്ന ഘടകങ്ങളും ചേരുമ്പോൾ ഒരു പ്രത്യേക പരിസ്ഥിതി രൂപപ്പെടുന്നുവെന്ന് പറയാം. മനുഷ്യന്റെ സ്വാർത്ഥതയ്ക്ക് പ്രകൃതി നൽകിയ തിരിച്ചടി. എനിക്ക് എൻ്റെ എന്നതിനേക്കാൾ നമുക്ക് നമ്മുടെ എന്ന് ചിന്തിക്കേണ്ട കാലം അതിക്രമിച്ചു. സ്വാർത്ഥത തിങ്ങിയ പല സമയത്തും പ്രകൃതി നമുക്ക് മുന്നറിയിപ്പ് തന്നിട്ടുണ്ട്. പ്രകൃതി ക്ഷോഭങ്ങളും, ഉരുൾപൊട്ടലും, മഹാമാരിയുമൊക്കെയായി. നമ്മുടെ നാട്ടിൽ ഇപ്പോൾ ഓരോ അസുഖങ്ങളൊക്കെ കണ്ടു വരുന്നുണ്ട്. അതിന് കാരണവും പരിസ്ഥിതിയുടെ അസന്തുലിതാവസ്ഥ തന്നെ. ഇന്ന് മനുഷ്യനും പ്രകൃതിയും തമ്മിലുള്ള നല്ല ബന്ധം തീർത്തും നഷ്ടമായിരിക്കുന്നു. പ്രകൃതിയുമായുള്ള ഇണക്കം അവന് നഷ്ടപ്പെട്ടു. പ്രകൃതിയും പ്രതികരിക്കുവാൻ തുടങ്ങി. അതിനെ കുറിച്ച് നാം അടിയന്തിരമായി ചിന്തിക്കേണ്ടതാണ്. പ്രകൃതിയിലെ വ്യത്യസ്ത തലങ്ങളിൽ മനുഷ്യൻ അവന്റെ നിത്യ ജീവിതത്തിന്റെ ഭാഗമായി ഇടപെടുന്നതായി കാണാം. ഇത്തരം പ്രവർത്തനങ്ങളുടെ ബാക്കി എന്നവണ്ണം പ്രകൃതി ജന്യമായ പദാർത്ഥങ്ങളുടെ അളവുകളിൽ ഏറ്റക്കുറച്ചിലുകൾ സംഭവിക്കുകയും ചെയ്യുന്നു. പരിസ്ഥിതിയുടെ സംരക്ഷണത്തെ കുറിച്ച് ചിന്തിക്കുമ്പോൾ ഗൗരവമായി കണക്കിലെടുക്കേണ്ട ഒരു വസ്തുവായി അവശേഷിക്കുന്നു. മനുഷ്യന്റ വീണ്ടുവിചാരമില്ലാത്ത വികസന പ്രവർത്തനങ്ങൾ വ്യാപകമായ മലിനീകരണത്തിന് കാരണമാകുന്നു. വനനശീകരണവും, പരിസ്ഥിതി മലിനീകരണവും വഴി നാം നമ്മുടെ തന്നെ ശവക്കുഴി തോണ്ടുകയാണ്.

തഫ്സീറ ജാസ്മിൻ പി
7 എ ഗവ ഹൈസ്കൂൾ റിപ്പൺ
വൈത്തിരി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം