ചൈനയിലെ വുഹാനിൽ നിന്നെത്തിയ വൈറസ്, ഇന്ന് ലോകമാകെ പരന്നല്ലോ കൊറോണ വൈറസ് . ലക്ഷം ലക്ഷം ജീവനെയത് കവർന്നെടുത്തു - എനി എത്രയെന്നതാർക്കറിയാം കരുതിയിരിക്കാം...... സോപ്പുപയോഗിച്ച് നന്നായ് കൈകഴുകീടാം ചുമ്മാ വെളിയിലിറങ്ങാതെ നമുക്ക് വീട്ടിലിരിക്കാം.... കണ്ണ്, മൂക്ക്, വായ, കൈയ്യാൽ തൊടാതിരിക്കാം ചുമ്മാ കൂട്ടം കൂടി നിന്നിടാതെ അകലം പാലിക്കാം.... സർക്കാരിൻ നിർദ്ധേശങ്ങൾ അനുസരിച്ചീടാം ഒപ്പം സർക്കാറിൻ സേവകർക്കൊരു സ്തുതി പറഞ്ഞിടാം.... ഭൂമിയിലെ മാലാഖമാരാം നേഴ്സുമാർ ' കൂടെ ദൈവത്തിൻ പ്രതിരൂപങ്ങളാം ഡോക്ടർമാരും... കാക്കിയിട്ട പോലീസും ഹെൽത്ത് വിഭാഗോം നമ്മൾ ഒത്തു ചേർന്നീ കൊറോണയെ പ്രതിരോധിച്ചിടും..... ( 2 ) കോവിഡ്- 19 എന്നത് വെറും വൈറസ് മാത്രമോ.. അതോ മനുഷ്യർ ചെയ്ത തിന്മയ്ക്കുള്ള പ്രതിഫലമാണോ.... മാനവർക്കിത് തിരിച്ചറിവിൻ പുതിയൊരു പാഠം പക്ഷി, മൃഗങ്ങൾക്ക് സ്വാതന്ത്ര്യത്തിൻ ഉത്സവ കാലം. മാനവർക്കിത്..............(2) .