കാവും, കുളങ്ങളും, കായലോലങ്ങൾ തൻ കാതിൽ ചിലമ്പുന്ന കാറ്റും, കാടുകൾകുള്ളില്ലെ സസ്യവൈവിധ്യവും- ഭൂതകാലത്തിന്റെ സാക്ഷ്യം ! അമ്മയാം വിശ്വപ്രകൃ തിയി നമ്മൾക്കു തന്ന സൗഭാഗ്യങ്ങളെല്ലാം നന്ദിയില്ലാതെ തിരസ്ക്കരിച്ചു നമ്മൾ നന്മ മനസിലില്ലാത്തോർ, മുത്തിനെ പോലും കരിക്കട്ടയായ് കണ്ട ബുദ്ധിയില്ലാത്തവർ നമ്മൾ കാരിരുമ്പിന്റെ ഹൃദയങ്ങളെത്രയോ കാവുകൾ വെട്ടിത്തെളിച്ചു ! വള്ളികൾ ചുറ്റിപ്പിണഞ്ഞു പടർന്നൊരാ വന്മരച്ചിലുകൾതോറും പൂത്തുനിന്നൊരു ശതകാല സൗരഭ്യ-പൂരിത വർണപുഷ്പ്പങ്ങൾ ഇന്നിനി ദുർല്ലഭം-മാമരച്ചില്ലക -ളൊന്നാകെ നാം വെട്ടിവീഴ്ത്തി ! എത്രകുളങ്ങളെ മണ്ണിട്ടു മൂടി നാമിത്തിരി ഭൂമിക്കുവേണ്ടി എത്രയായാലും മതിവരാറില്ലാത്തോരത്യാഗ്രഹികളെപോലെ !
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത