(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി
മനുഷ്യകുലത്തിന്റെ മാതാവേ ...
നിന്നെ ഞാൻ നമിക്കട്ടെ
നിന്റെ മക്കളാം ഞങ്ങൾ ചെയ്ത
പാപങ്ങൾ നീ പൊറുത്ത് മാപ്പ് നൽകണം
എനിക്കെന്ന ചിന്തയിൽ എല്ലാം ഏവരും മറന്നു
ഭൂമിയാം മാതാവിനോട് പാപങ്ങൾ ആവർത്തിക്കുന്നു
മലകളും വൃക്ഷങ്ങളും അരുവികളും
പുൽനാമ്പുകളും പൂക്കളും എവിടെ
മാനും മയിലും മൃഗങ്ങളും എവിടെ
സ്വന്തം സുഖത്തിനായി എല്ലാം
മറന്ന് കാട്ടിലെ ക്രൂര മൃഗങ്ങളായി
മാറിയിരിക്കുന്നു പ്രകൃതിയുടെ മക്കൾ
നിന്റെ തിരിച്ചടിക്കായി അതിന്റെ
ശക്തി അറിയാത്ത അവർ ചെയ്യുന്ന
പാപങ്ങൾ നീ പൊറുക്കണം
മാപ്പ് ........... മാപ്പ് ...........മാപ്പ്...........