23549/കഥ
< 23549
പരിസര മലിനീകരണവും രോഗപ്രതിരോധവും.
ഇന്ന് നമ്മൾ എവിടെത്തിരിഞ്ഞാലും കണ്ടുവരുന്ന ഒരു കാര്യമാണ് നമ്മുടെ പരിസരം മലിനമായി കിടക്കുന്നത്. വീടുകളിലും പൊതുസ്ഥലങ്ങളിലും മാലിന്യമാണ്. അതുമൂലം പലവിധ രോഗങ്ങൾ ഉണ്ടാകുന്നു. പൊതുസ്ഥലങ്ങളിൽ ജനങ്ങൾ അവശിഷ്ടങ്ങൾ കൊണ്ടുപോയി തള്ളുന്നു. അതിൽ കൊതുകും ഈച്ചയും വന്നുനിറയുന്നു. അവ നമുക്ക് രോഗങ്ങൾ പരത്തുന്നു. നാം വൃത്തിയായി കൈ കഴുകാതെ ആഹാരം കഴിക്കുമ്പോൾ രോഗികൾ ആകും. നാം നമ്മുടെ പരിസരം വൃത്തിയായി സൂക്ഷിച്ചാൽ രോഗം പടരുന്നത് ഒരു പരിധി വരെ തടയാൻ നമുക്ക് കഴിയും. ശുചിത്വ ശീലങ്ങൾ പാലിക്കുക. രണ്ടുനേരം കുളിക്കുക. ആഹാരത്തിന് മുൻപും ശേഷവും കൈ കഴുകുക. വീടും പരിസരവും പൊതു സ്ഥലവും വൃത്തിയായി സൂക്ഷിക്കുക. പോഷക ആഹാരങ്ങൾ കഴിച്ച് നമ്മുടെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തൃശ്ശൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാള ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തൃശ്ശൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ