എസ്.എച്ച്.എസ്. മൈലപ്ര/അക്ഷരവൃക്ഷം/കൊവിഡിൻ ഗന്ധം

Schoolwiki സംരംഭത്തിൽ നിന്ന്
11:17, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡിൻ ഗന്ധം

കുളിര് നഷ്ടപ്പെട്ട്
വഴി തെറ്റി വന്ന,
തുള്ളികൾക്ക്
പൊള്ളുന്ന ചൂട്......

കൊഴിഞ്ഞ ഇലകൾക്ക്
നഷ്ടപ്പെട്ട നിറം ചാർത്താൻ
പിന്നാലെ എത്തുന്ന തളിരുകൾക്ക്
ഇളം കാറ്റിന്റെ സുഖം...

വെയിൽ മങ്ങിപ്പോയ
നിഴലുകൾക്ക് ചാരെ
മരം തീർത്ത തണലുകൾക്ക്
ജീവന്റെ ഗന്ധം....

ഉറ്റവർ ഉടയവർ അറിയാതെ..
ഒരുനോക്കു കാണുവാനാകാതെ..
തട്ടിപ്പറിച്ചു പൊലിഞ്ഞ ജീവിതങ്ങൾക്കും ഉണ്ടാവണം
കോവിഡിൻ മരി ച്ച ഗന്ധം...

  

മിലീന എം മാത്യൂ
8 A എസ്. എച്ച്. എച്ച്. എസ്. എസ്, മൈലപ്ര
പത്തനംതിട്ട ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത