വി.എച്ച്. എസ്.എസ്. വളാഞ്ചേരി/അക്ഷരവൃക്ഷം/ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
11:03, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശുചിത്വം <!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ശുചിത്വം

ഒരിക്കൽ ഒരു വീട്ടിൽ രാമു എന്ന് പേരുള്ള ഒരുവികൃതി പയ്യൻ ഉണ്ടായിരുന്നു. അവൻ ആരുപറയുന്നതും കേൾക്കില്ല. ഒരുദിവസം അവന്റെ അമ്മ അവനെ കടയിലേക്ക് അയച്ചു. അന്ന് നല്ല മഴയുണ്ടായിരുന്നു. അമ്മ പറഞ്ഞു നീ കുടയെടുത്ത് പോ മോനെ. രാമു പറഞ്ഞു.അതൊന്നും വേണ്ട അമ്മേ. അമ്മ അപ്പോൾ രാമുവിനോട് മഴ മാറിയിട്ട് പോകാമെന്ന് പറഞ്ഞു. മഴ മാറി അവൻ കടയിലേക്ക് പോകാൻ ഇറങ്ങി. മഴ പെയ്തതിനാൽ റോഡിൽ നിറയെ വെള്ളം കെട്ടി നിന്നിരുന്നു. അവൻ തന്റെ ചെരിപ്പുകൾ അഴിച്ചു വെള്ളത്തിലേക്ക് ചാടി. സമയം പോയതറിഞ്ഞില്ല പെട്ടെന്ന് അവൻ കടയിലേക്ക് പോയി. കടയുടെ മുന്നിൽ ചെരിപ്പുകൾ ഊരി. കടയിലേക്ക് ചെളിയിൽ ചവിട്ടിയ കാലുമായി കയറി സാധനങ്ങൾ വാങ്ങി. വരുന്ന വഴിയിൽ അവൻ ഒരു മിഠായി കട കണ്ടു. ബാക്കിയുള്ള പണം കൊണ്ട് അവൻ ഒരു മിഠായി വാങ്ങി. മിഠായി യുടെ കവർ ഊരുമ്പോൾ മിഠായി അവന്റെ കയ്യിൽ നിന്ന് ചെളിവെള്ളത്തിൽ വീണു. അവൻ തന്റെ കൈ ചെളിയിൽ മുക്കി. മിഠായി കിട്ടിയില്ല. അവൻ സങ്കടത്തോടെ വീട്ടിലെത്തി അമ്മയ്ക്ക് വാങ്ങിയ സാധനങ്ങൾ കൊടുത്തു. അമ്മ പറഞ്ഞു നല്ല മോൻ നീ കൈകഴുകികോ. ഞാൻ നിനക്ക് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കിയിട്ടുണ്ട്. അവൻ ഇഷ്ടപ്പെട്ട ഭക്ഷണം ആയതിനാൽ. കൈ കഴുകാതെ അവൻ ഭക്ഷണം കഴിക്കാൻ തുടങ്ങി. അപ്പോൾ അവന്റെ അച്ഛൻ ജോലി കഴിഞ്ഞു വീട്ടിൽ എത്തി ചോദിച്ചു. നീ കൈ കഴുകിയോ? ഇല്ല എന്താ രാമുവിൻറെ അച്ഛന് ദേഷ്യം വന്നു രാമുവിനെ അച്ഛൻ വഴക്കുപറഞ്ഞു. അവന് സങ്കടം വന്നു. അവൻ ഭക്ഷണം കഴിക്കാതെ പോയി. രാമു അവന്റെ റൂമിൽ ചെന്ന് കരയാൻ തുടങ്ങി. അപ്പോഴാണ് രാമുവിന്റെ മാമൻ വന്നത് രാമു ചെളി യിലേക്ക് ചാടുന്നതും കൈ ഇടുന്നതും മാമൻ കണ്ടതായിരുന്നു. അതു കൊണ്ടാണ് മാമൻ വന്നത് അമ്മ രാമുവിന്റെ മാമനോട് വീട്ടിൽ നടന്ന കാര്യങ്ങൾ പറഞ്ഞു.രാമുവിന് മാമനെ നല്ല ഇഷ്ട്ടമായിരുന്നു. മാമൻ അവന്റെ അടുത്തേക്ക് പോയി. അവനോട് പറഞ്ഞു. നീ എന്തിനാ കരയുന്നെ തെറ്റ് നിന്റെ ഭാഗത്തല്ലെ രാമു പറഞ്ഞു. മാമനും എന്നെ തെറ്റുകാരൻ ആകുകയാണോ? മാമൻ സ്നേഹത്തോടെ പറഞ്ഞു. മോനെ രാമു നീ ചെളിയിൽ കൈ ഇടുന്നത് ഞാൻ കണ്ടതാണ്.ചെളിയിൽ കളിക്കാൻ നല്ല രസമാ! പക്ഷേ അതു കൊണ്ട് എന്തെല്ലാം രോഗം ആണ് വരുന്നത് എന്ന് അറിയാമോ? എന്തിനാണ് വെറുതെ രോഗങ്ങൾ ഉണ്ടാക്കി എടുക്കുന്നത്?നിനക്ക് രോഗം വന്നാൽ നിന്നോട് അടുത്തു ഇടപെടുന്ന എല്ലാവർക്കും രോഗം വരില്ലേ? കൈ കഴുകാതെ ഭക്ഷണം കഴിച്ചാൽ നിന്റെ കയ്യിലുള്ള കീടാണുക്കൾ എല്ലാം നിന്റെ വയറ്റിൽ പോകും. അത് നിനക്ക് ദോഷം വരുത്തും. നീ ഇനിയെങ്കിലും കുറച്ച് ശുചിത്വം പാലിക്കു മോനേ. ഇപ്പോൾ മനസ്സിലായോ ആരുടേതാണ് തെറ്റ് എന്ന്? രാമു പറഞ്ഞു. മനസ്സിലായി ഞാൻ ഇനി പുറത്തുപോയാൽ കൈകഴുകിയെ എല്ലാവരെയും തൊടു... ഞാനിനി ശുചിത്വം പാലിക്കാം. ഇനി ആർക്കും ഞാൻ കാരണം അസുഖങ്ങൾ വരില്ല. രാമു അച്ഛനോട് മാപ്പ് പറഞ്ഞു. കൈ സോപ്പിട്ട് കഴുകി ഭക്ഷണം കഴിക്കാൻ തുടങ്ങി. പിന്നെ അവൻ നല്ലകുട്ടിയായി ശുചിത്വത്തോടെ ജീവിച്ചു.

ആദിത്യൻ പി പി
7 A വി.എച്ച്. എസ്.എസ്. വളാഞ്ചേരി
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കഥ