ജി.യു.പി.എസ്. കൂട്ടിലങ്ങാടി/വൃത്തി നമ്മുടെ ശക്തി

Schoolwiki സംരംഭത്തിൽ നിന്ന്
10:59, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Gupsktdi (സംവാദം | സംഭാവനകൾ) ('<br> ശുചിത്വം അഥവാ വൃത്തി നമ്മുടെ ജിവിതത്തിന്റ...' താൾ സൃഷ്ടിച്ചിരിക്കുന്നു)


ശുചിത്വം അഥവാ വൃത്തി നമ്മുടെ ജിവിതത്തിന്റെ ഭാഗമാകണം. എന്നാൽ കുറെ രോഗങ്ങളിൽ നിന്നും നമുക്ക് മുക്തി നേടാം. നാം ഓരോരുത്തരും പ്രധാനമായും ശ്രദ്ധിക്കേണ്ടതാണ് വ്യക്തി ശുചിത്വം. ദിവസവും കുളിക്കുക, നഖം മുറിക്കുക, ആഹാരത്തിന് മുമ്പും ശേഷവും കൈയും മുഖവും സോപ്പുപയോഗിച്ച് കഴുകുക, രാവിലെയും രാത്രിയും പല്ല് തേക്കുക, വൃത്തിയുള്ള വസ്ത്രം ധരിക്കുക ഇവയെല്ലാം വ്യക്തി ശുചിത്വത്തിൽ പെട്ടതാണ്. ചുരുക്കിപ്പറഞ്ഞാൽ ഒരു വ്യക്തിയുടെ ശരീരവും വസ്ത്രവും വൃത്തിയുള്ളതായിരിക്കണം.
നമ്മുടെ വീടും പരിസരവും എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ചപ്പുചവറുകൾ കൂട്ടിയിടരുത്. വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കണം. വിദ്യാലയങ്ങൾ, പൊതുസ്ഥലങ്ങൾ എന്നവയും വൃത്തിയായി സൂക്ഷിക്കേണ്ടതുണ്ട്. നാം കഴിക്കുന്ന ഭക്ഷണവും വെള്ളവും ശുദ്ധമായിരിക്കണം. ഇവയെല്ലാം ജീവിതത്തിൽ പകർത്തിയാൽ ഈച്ച, കൊതുക് എന്നിവ പരത്തുന്ന മലേറിയ, ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ, വയറിളക്കം, കോളറ എന്നീ രോഗങ്ങളിൽ നിന്നും മറ്റു പല രോഗങ്ങളിൽ നിന്നും രക്ഷ നേടാം. അത് കൊണ്ട് ഈ കാര്യങ്ങളിലെല്ലാം ശ്രദ്ധ പുലർത്തണേ....


തയ്യാറാക്കിയത് - ഫിദ ഫാത്തിമ മൂന്ന് ബി