(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡിനെതിരെ അതിജീവനം
കോവിഡ് എന്ന മഹാമാരിയെ
അകലം പാലിച്ചു നിർത്തിടേണം
വെളിയിൽ ഇറങ്ങീടാതെ നാം ഒരോരുത്തരും
നമ്മളെ തന്നെ നാം ഓർത്തീടുകിൽ
മറ്റുള്ളവരെയും നാം ഓർത്തീടണം
രോഗവിമുക്തി നമ്മൾക്ക് ആവശ്യമെന്ന്
നാം ഒരോരുത്തരായി അറിഞ്ഞിടേണം
വരുവിൻ നമ്മൾക്ക് ഒരുമയോടെ
കൈകോർത്തിടാം
കോ വിഡ് എന്ന മഹാമാരിയെ
തുരുത്തേണം നമ്മുടെ നാട്ടിൽ നിന്നും
തിക്കില്ല, തിരക്കില്ല, ബഹളമില്ല
എങ്ങും ശാന്തത മാത്രം
എങ്ങും ശാന്തത മാത്രം