(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഒത്തൊരുമിക്കാം പോരാടാം
നാശം വിതയ്ക്കുന്ന നാളിതു കണ്ടു ഞാൻ
നഗ്ന സത്യം വിളിച്ചു പറയുമ്പോൾ
വാഹനം തുപ്പുന്ന തീയില്ല... പുകയില്ല
വ്യവസായശാലകൾ ഒന്നും തുറന്നില്ല
വാർത്തകൾ ഒക്കെയും കേൾക്കുന്നിതാ!
ജലാശയങ്ങൾ പലതും ശുദ്ധമായ്
ജനങ്ങൾ അങ്ങനെ പലതും പഠിക്കുന്നു
ജാതി മത ഭേദമില്ലാതെല്ലാരും
ജില്ലകൾ തോറും ജാഗ്രതയിലാണ്ടിതാ!
സാമൂഹ്യ അകലം പാലിക്കണം നമ്മൾ
സോപ്പിട്ടു കൈകൾ നന്നായ് കഴുകണം
സർക്കാർ പറയുന്ന കാര്യങ്ങൾ കേൾക്കണം
സന്തോഷമുള്ളൊരു രാജ്യം പടത്തീടാൻ
സർക്കാരിനൊപ്പം സമർപ്പണം ചെയ്തീടാം