എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
10:37, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mathewmanu (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

കഴിഞ്ഞ ഡിസംബർ അവസാനത്തോടെ ചൈനയിലെ വുഹാനിൽ പടർന്നു പിടിച്ച നോവൽ കൊറോണ വൈറസ് മൂന്നു മാസത്തിനകം ലോകത്തിലെ എൺപതിലധികം രാജ്യങ്ങളിലേക്ക് വ്യാപിച്ചു കഴിഞ്ഞു . ലോകാരോഗ്യ സംഘടന നേരിട്ട ഈ നോവൽ കൊറോണ വൈറസ് ഏറ്റവും കൂടുതൽ ആളുകളുടെ ജീവൻ എടുത്തത് ഇപ്പോഴത്തെ കണക്കനുസരിച്ച് അമേരിക്കയിൽ ആണ് . ചൈനയിലും ഇറ്റലിയിലുമൊക്കെ വളരെയധികം ആളുകൾ മരണപ്പെട്ടു. ഇന്ത്യയിലും രോഗബാധിതരുടെ എണ്ണം കൂടുന്നുണ്ട് . കോവി ഡ് 19 ഇന്തൃയിൽ ആദ്യമായി റിപ്പോർട്ട് ചെയ്തത് കേരളത്തിലായിരുന്നു . ചൈനയിൽ നിന്ന് എത്തിയ മൂന്ന് വിദ്യാർത്ഥികളിലാണ് രോഗം കണ്ടെത്തിയത്. മുൻ വർഷങ്ങളിൽ നി പയെ പ്രതിരോധിച്ച അനുഭവം കോവി ഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്ക് മുതൽ കൂട്ടായി . ശരീര സ്രവങ്ങളിൽ നിന്നാണ് രോഗം പടരുന്നത്. തുമ്മുമ്പോഴും . ചുമക്കുമ്പോഴും . വൈറസ് സാന്നിധ്യമുള്ള യാ ളെ സ്പർശിക്കുമ്പോഴോ അയാൾക്ക് ഹസ്തദാനം നൽകുകയോ ചെയ്യുമ്പോഴും രോഗം മറ്റൊരാളിലേക്ക് പടരുന്നു. കൊറോണ വൈറസ് ശരീരത്തിൽ പ്രവേശിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണിക്കും. രോഗത്തിനെ പ്രതിരോധി ക്കാൻ രോഗത്തോടുള ഭയമല്ല വേണ്ടത് ജാഗ്രത മതി

അലൻ സേവ്യർ സാം
6 A എസ്. സി. എസ്. ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല
തിരുവല്ല ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം