പട്ടാനൂർ യു പി എസ്‍/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
ഇന്നത്തെ എന്റെ വിഷയം പരിസ്ഥിതി എന്നുള്ളതാണ്. നമുക്കു ചുറ്റുമുള്ള മരങ്ങളും മലകളും കുന്നുകളും പ്രകൃതിയിലെ ജീവജാലങ്ങളും ചേർന്നതാണ് പരിസ്ഥിതി .എന്നാൽ ഇന്ന് നമ്മുടെ പരിസ്ഥിതി നശിച്ചുകൊണ്ടിരിക്കുകയാണ് .മനുഷ്യരുടെ കടന്നുകയറ്റം ആണ് ഇതിനു കാരണം. വയലുകൾ മണ്ണിട്ടു നികത്തി വീടുകൾ നിർമിക്കുകയും കുന്നുകൾ ഇടിച്ചു നിരത്തി നമ്മുടെ ജലസമ്പത്ത് ഇല്ലാതാക്കുകയും ചെയ്യുന്നു .ഇടനാടൻ ചെങ്കൽ കുന്നുകൾ ആണ് മഴവെള്ളം സംഭരിച്ച് വെക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത് എന്ന് കൂടി നമുക്ക് ഈ സമയത്ത് ഓർക്കാം. മണൽവാരൽ മാലിന്യനിക്ഷേപം ഫാക്ടറികളിലെ വിഷവസ്തുക്കൾ ഒഴുക്കൽ തുടങ്ങിയ മനുഷ്യന്റെ പ്രവർത്തനങ്ങൾ മൂലം നദികൾ ഇന്ന് നശിച്ചുകൊണ്ടിരിക്കുന്നു .കൂടാതെ വരൾച്ചയുടെ തോതും കൂടുന്നുണ്ട്. ഏറ്റവും വലിയ നദിയായ ഭാരതപ്പുഴയുടെ മനോഹാരിതയെ കുറിച്ച് പാടാത്ത കവികളില്ല എന്നാൽ ഇന്നത് വെറുമൊരു നീർച്ചാലായി മാറിയിരിക്കുന്നു. പ്രകൃതിയുടെ ഇന്നത്തെ അവസ്ഥ നമ്മുടെ കവികൾ നേരത്തെ തന്നെ ഉൾകണ്ണാൽ കണ്ടിരുന്നു. അതിനൊരുദാഹരണമാണ് ഓ എൻ വിയുടെ ഭൂമിക്കൊരു ചരമഗീതം എന്ന കവിത . ഈ അവസ്ഥ തുടർന്നാൽ അത് നമ്മുടെ ജീവന് തന്നെ ഭീഷണി ആകും അതുകൊണ്ട് ഇനിയെങ്കിലും പ്രകൃതിക്ക് നേരെയുള്ള കടന്നുകയറ്റങ്ങൾ അവസാനിപ്പിക്കുക പ്രകൃതിയെ സംരക്ഷിക്കുക.
സാങ്കേതിക പരിശോധന - supriya തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 20/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം