സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ/അക്ഷരവൃക്ഷം/വെള്ളം മഹാസമ്പത്ത്

Schoolwiki സംരംഭത്തിൽ നിന്ന്
10:06, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- St. Thresias U. P. S. Konniyoor (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= വെള്ളം മഹാസമ്പത്ത് <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
വെള്ളം മഹാസമ്പത്ത്

ഒരിക്കൽ ഒരു കാട്ടിൽ കഠിനമായ ക്ഷാമം വന്യജീവികൾക്ക് നേരിടേണ്ടി വന്നു. ഭക്ഷണമോ, ജലമോ ലഭിക്കാതെ അവരാകെ വലഞ്ഞു. ഭക്ഷണം വേണമെങ്കിൽ അക്കരെയുള്ള കാട്ടിൽ പോകാൻ എല്ലാവരും ഭയന്നിരുന്നു. കാരണം ക്രൂരനായ മൃഗരാജൻ അവരെ ഉപദ്രവിക്കുമെന്നു അവർക്ക് അറിയാം. അതിനാൽ അവർ ഭക്ഷണം തേടാൻ അക്കരെ കാട്ടിൽ പോകാറില്ല. അങ്ങനെ അങ്ങനെ ധാരാളം മൃഗങ്ങൾ ചാകാൻ തുടങ്ങി. അതുപോലെ തന്നെ മൃഗരാജന് വിശക്കുമ്പോൾ ഇക്കരെ കാട്ടിൽ നിന്നും ഓരോ മൃഗങ്ങളെ ഭക്ഷിച്ചു കൊണ്ടിരിക്കുന്നു. അങ്ങനെ അങ്ങനെ ധാരാളം മൃഗങ്ങൾ ചാകാൻ തുടങ്ങി. അങ്ങനെ അവസാനം കാട്ടിലെ മൃഗങ്ങൾ എല്ലാവരും ഒന്നിച്ചു ഒരു സംഘം ചേർന്ന് ചില കാര്യങ്ങൾ തീരുമാനിച്ചു. നാം കിട്ടുന്ന വിത്തുകൾ എല്ലാം നട്ടു പ്രകൃതിയെ സംരക്ഷിക്കും, കൂടാതെ ഈ ഒരു ചൂടുകാലം കഴിയുന്നതുവരെ അക്കരെ കാട്ടിൽ നിന്നു എല്ലാവർക്കും ആവശ്യമായ ജലം എടുക്കണമെന്നും അവർ തീരുമാനിച്ചു. മൃഗരാജനായ സിംഹത്തിനെ ജലം എടുക്കണമെങ്കിൽ തടയണം. എങ്ങനെ തടയും എന്ന് ചോദിച്ചപ്പോൾ ഒരു മൃഗവും ഉത്തരം പറഞ്ഞില്ല അവസാനം അവർ ഒരു തീരുമാനത്തിൽ എത്തി. മൃഗരാജനെ ഈ കാട്ടിൽ നിന്നു ഓടിക്കണം. നാം മൃഗരാജനെ ഓടിക്കാൻ പറ്റിയ വേഷം ആണ് ആദ്യം കണ്ടുപിടിക്കേണ്ടത് എന്ന് അവർ തീരുമാനിച്ചു. അങ്ങനെ അവർ കരിയിലയും, മണ്ണും, ചെളിയും, മരത്തോലും, ഇലകളും ഉപയോഗിച്ച് ഒരു പേടിപ്പിക്കുന്നതരത്തിലുള്ള വ്യാളിയുടെ രൂപത്തിൽ ഉള്ള ഒരു വേഷം ആണ് അവർ നിർമിച്ചത്. അങ്ങനെ ആ വ്യാളിയുടെ വേഷം ഉപയോഗിച്ച് അവർ സിംഹത്തെ അക്കരെ കാട്ടിൽ നിന്നും ഓടിച്ചു. അങ്ങനെ ഇക്കരെ കാട്ടിൽ നിന്നും അവർ വെള്ളം എടുക്കാൻ തുടങ്ങി. അങ്ങനെ ചൂടുകാലം കഴിഞ്ഞു. അക്കരെ കാട്ടിലെ പുഴകളും തോടുകളും ഒഴുകാൻ തുടങ്ങി. അവർക്ക് ആവശ്യത്തിന് ജലം ലഭിച്ചു. അങ്ങനെ ആ കാട്ടിലെ എല്ലാ മൃഗങ്ങളും സന്തോഷത്തോടെ ജീവിച്ചു.

എമി ആർ. ജസ്റ്റിൻ
6 B സെന്റ് ത്രേസിയാസ് യു. പി. എസ് കൊണ്ണിയൂർ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ