ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
വിരിഞ്ഞ പൂക്കളും വിളഞ്ഞ കായ്കളും വിടർന്ന സ്വപ്നവും പടർന്ന ദുഃഖവും എൻ വിഷാദവും എൻ വികാരവും കാഴ്ചയായി തരാം താഴ്മയോടെ ഞാൻ കണ്ണുനീർ കണം വീണ പൂവുകൾ അലിവോടെ അമ്മേ സ്വീകരിക്കില്ലേ ? കരളിനുള്ളിലായി വിങ്ങി നിന്നിടും കദനസാഗരം കാണുമോ ? അകത്തളങ്ങളിൽ വിങ്ങി നിന്നിടും ആത്മനൊമ്പരം കേൾക്കുമോ ? കാത്തുവെച്ചതാം അകിലവും അമ്മേ- നിൻ പാദപത്മങ്ങളിൽ അർച്ചന ഏകിടാം.
സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത