എസ്.ജെ.എച്ച്.എസ്.എസ് വെളളയാംകുടി/അക്ഷരവൃക്ഷം/സ്വപ്നചിറക്

09:51, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 30053 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= സ്വപ്നചിറക് | color= 1 }} <center> <poem> ചേ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
സ്വപ്നചിറക്
<poem>

ചേലയിൽ പുടവ ചുറ്റി അഴകിയായ് നടന്നൊരു പെൺകൊടി നിൻ വിപ്ലവസൗരഭ്യമിന്നെവിടെ

നിൻ മനം തുളയ്ക്കുന്ന മുദ്രവാക്യവും അതിൻ താളമിരയ്ക്കുന്ന പൊൻ നാദവുമെവിടെ...

നിന്നിലെ നിന്നെ നീ കണ്ടെത്തി നീ നീൻ സ്വപ്നത്തിനായും യത്‍നിച്ചു....

എങ്കിലും പെൺകൊടി നീ നിൻ സ്വപ്നകനവുകൾ ത്യജിച്ചതാർക്കുവേണ്ടി?.....

നിൻ സ്വപ്നമിന്നു നീ കാണുന്നു അവനിൽ നിന്റെ ജീവന്റെ ജീവനാം കൺമണിയിൽ......

നിൻ നഷ്‍ട സ്വപ്നം നീ കാണുന്നു നീൻ പുത്രനിൽ വാത്സല്യ മേറും നിൻ നയനങ്ങളാൽ

അവന്റെ സ്വപ്നപാതയിൽ നീ കൈത്താങ്ങായതുപോൽ അവനും നിൻ വാർദ്ധക്യവേളയിൽ കൈത്താങ്ങാട്ടെ.......

നിൻ ത്യഗമവനിൽ പൂവണിയുന്നു...... പെൺകൊടി നിൻ സ്വപ്നവും പറന്നുയരുന്ന ഒരു പൊൻ ശലഭമെന്നപോൽ.......

<poem>
എൽബി ബിനോയി
9 B സെന്റ് ജെറോംസ് എച്ച് എസ് എസ്, വെള്ളയാംകുുടി
കട്ടപ്പന ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത