ഗവൺമെന്റ് എൽ.പി സ്കൂൾ കരിങ്കുന്നം/അക്ഷരവൃക്ഷം/ഞാൻ കണ്ട സിനിമ

09:25, 20 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Abhaykallar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ജിലേബി-സിനിമാസ്വാദനക്കുറിപ്പ്

ഞാൻ ലോക്ക് ഡൗണിൽ കണ്ട സിനിമകളിൽ എനിക്കു ഏറ്റവും ഇഷ്ടപെട്ട സിനിമയാണ് 'ജിലേബി'. അരുൺ ശേഖർ സംവിധാനം ചെയ്‍ത സിനിമയിലെ ഗാനങ്ങൾ ഒരുക്കിയത് ബിജിബാലാണ്. കുട്ടികളും മാതാപിതാക്കളും തമ്മിലുള്ള ആത്മബന്ധവും, ഗ്രാമാന്തരീഷത്തിന്റെ പച്ചയായ ആവിഷ്കരണവും, ആധുനിക സമൂഹത്തിന്റെ തിരക്കു പിടിച്ച ജീവിതവും ഈ സിനിമയിലൂടെ നമുക്ക് കാണിച്ചു തരാൻ സംവിധായകന് കഴിഞ്ഞു എന്നുള്ളതാണ് ഇതിന്റെ വിജയം. അമേരിക്കയിൽ ആരംഭിക്കുന്ന കഥ ഗ്രാമാന്തരീക്ഷത്തിലേക്കു മാറുന്നിടത്താണ് സിനിമയിലെ രസക്കാഴ്ചകൾ അരങ്ങേറുന്നത്. അമേരിക്കയിൽ ജോലി നോക്കുന്ന ശില്പ തന്റെ മക്കളായ പാച്ചുവിനെയും അമ്മുവിനേയും ബോർഡിങ്ങിൽ ആക്കാൻ വേണ്ടി നാട്ടിലേക്ക് അയക്കുന്നു. അവിടെ അവരെ സ്വീകരിക്കാൻ എത്തുന്നത് കുട്ടൻ അങ്കിൾ ആണ്. കുട്ടൻ അങ്കിൾ തനി നാട്ടിൻപുറത്തുകാരനാണ്. മണ്ണിനെയും മനുഷ്യനെയും ഒരു പോലെ സ്നേഹിക്കുന്ന ഒരു കൃഷിക്കാരൻ. ഈ കഥാപാത്രത്തിലൂടെ കൃഷിയുടെയും, മണ്ണിന്റെയും ആവശ്യകതയെ കുറിച്ചും അതിന്റെ മൂല്യങ്ങളെക്കുറിച്ചും എടുത്തു പറയാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്. ഇതിനു വേണ്ടി അതിമനോഹരമായ ഒരു ഗാനരംഗം തന്നെ സിനിമയിൽ ഒരുക്കിയിട്ടുണ്ട്. കുട്ടികളും കുട്ടൻ അങ്കിളും തമ്മിലുള്ള രസക്കാഴ്ചകളിലൂടെയാണ് സിനിമ മുൻപോട്ട് പോകുന്നത്. കുട്ടികളെ വിളിക്കാൻ പോകുന്ന കുട്ടൻ അങ്കിൾ, അദ്ദേഹത്തെ വട്ടം ചുറ്റിക്കുന്ന കുട്ടികളെയും നമ്മുക്ക് കാണാൻ സാധിക്കും ബാക്കി കുട്ടി കുറുമ്പുകളെലാകുറുമ്പുകളെല്ലാം നമ്മുക്ക് കാണിച്ചു തരുന്നത് മറ്റൊരു ഗാനരംഗത്തിലൂടെയാണ്. കുട്ടികളെ ബോർഡിങ്ങിൽ ആക്കാൻ പോകുന്ന കുട്ടൻ അങ്കിളിനെ ഓരോ പ്രശ്ങ്ങളിൽ കൊണ്ടു ചാടിക്കുന്നതും അതിൽ നിന്നും രക്ഷപെടുന്നതുമാണ്. ഇതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സീൻ കുട്ടൻ അങ്കിളിന്റെ മുണ്ടിൽ കുട്ടികൾ ചുവന്ന പെയിന്റ് മുക്കുന്നതും മുഖത്ത് ചായം പൂശുന്നതും മറ്റു വഴിയില്ലാതെ കുട്ടൻ അങ്കിൾ പാന്റ് വാങ്ങിക്കാൻ പോകുന്നതുമാണ്. പിന്നീട് കുട്ടികളുടെ അശ്രദ്ധ മൂലം ഉണ്ടാകുന്ന അപകടവും കുട്ടികളും, കുട്ടൻ അങ്കിളും തമ്മിലുള്ള ബന്ധം വളർത്തുന്നു. കുട്ടികളെ കൃത്യസമയത്തു എത്തിക്കാത്തതിന് ശില്പ ശകാരികുമ്പോൾ കുട്ടൻ അങ്കിൾ പറയുന്ന മറുപടി 'നിനക്ക് കുട്ടികളെ നോക്കാൻ കഴിയില്ലാത്തത് കൊണ്ടല്ലേ ബോർഡിങ്ങിൽ ആക്കിയത് അല്ലാതെ അവരോടുള്ള സ്നേഹം കൊണ്ടല്ലല്ലോ'. നീ എവിടെ പഠിച്ചിട്ടാ ഇവിടെ വരെ എത്തിയത് എന്ന സംഭാഷണം വളരെ തിളങ്ങി നിന്നു. കുട്ടൻ അങ്കിൾ തിരിച്ചു പോയതിനു ശേഷം കുട്ടികളിൽ നിന്ന് സത്യം തിരിച്ചറിഞ്ഞ ശില്പ കുട്ടികളെ പിന്നീട് തന്റെ സ്വന്തം വീട്ടിൽ നിർത്തി പഠിപ്പിക്കുന്നതുമാണ് കഥയുടെ അവസാനം.

ആഞ്ജലീന ജോജി
ക്ലാസ്-3 GLPS കരിങ്കുന്നം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - ലേഖനം